റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു.
ലോക മൂന്നാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു.
നാലു മണിക്കൂര്‍ 33 മിനിറ്റ് നീണ്ട അഞ്ചു സെറ്റ് പോരാട്ടത്തിനൊടുവില്‍ യു.എസിന്റെ 100-ാം നമ്പര്‍ താരം ടെന്നിസ് സാന്‍ഡ്‌ഗ്രെനെ മറികടന്നാണ് ഫെഡറര്‍ സെമിയിൽ പ്രേവേശിച്ചത് . സ്‌കോര്‍: 6-3, 2-6, 2-6, 7-6, 6-3.
നിര്‍ണായകമായ നാലാം സെറ്റില്‍ ഫെഡററെ അട്ടിമറിക്കുമെന്നു തോന്നിച്ചെങ്കിലും താരം ശക്‌തമായി മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
കടുത്ത പോരാട്ടം കാഴ്‌ചവെച്ച സാന്‍ഡ്‌ഗ്രെന്‍ അട്ടിമറി പ്രതീക്ഷ ഉണര്‍ത്തി. ഫെഡറര്‍ക്കെതിരേ ആദ്യ സെറ്റ് നഷ്‌ടപ്പെട്ട ശേഷം രണ്ടു മൂന്നും സെറ്റുകള്‍ സ്വന്തമാക്കി മികച്ച പ്രകടനം കാഴ്‌ചവെച്ച ശേഷമാണ് സാന്‍ഡ്‌ഗ്രെന്‍ കീഴടങ്ങിയത്. ആറു തവണ ജേതാവായ ഫെഡറര്‍ 15-ാം തവണയാണ് ഇവിടെ സെമിയില്‍ കളിക്കുന്നത്. 38 വയസുകാരനായ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമനാണ്.
1977 ലെ സെമിയില്‍ കളിച്ച ഓസ്‌ട്രേലിയയുടെ കെന്‍ റോസ്‌വാളാണ് ഒന്നാമന്‍. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നൂറാം ജയം കൂടിയാണു ഫെഡറര്‍ ഇന്നലെ കുറിച്ചത്. ഇതിഹാസ താരം ജയിക്കുന്ന ഗ്രാന്‍സ്ലാം ക്വാര്‍ട്ടര്‍ ഫൈനലുകളുടെ എണ്ണവും നൂറ് കടന്നു. കരിയറില്‍ ഇതുവരെ 102 ഗ്രാന്‍സ്ലാം ക്വാര്‍ട്ടറുകളില്‍ ഫെഡറര്‍ ജേതാവായി.
ടെന്നിസ് സാന്‍ഡ്‌ഗ്രെനെതിരായ മത്സരം കടുപ്പമേറിയതായിരുന്നു എന്ന ഫെഡറര്‍ മത്സരത്തിനു ശേഷം അഭിപ്രായപ്പെട്ടു.
click and follow Indiaherald WhatsApp channel