പന്തിരാങ്കാവില്‍ യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. 

 

 

 

 

 

 

യുവാക്കള്‍ക്കെതിരേ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയതെന്ന് ഉള്‍പ്പെടെയള്ള കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

 

 

 

 

 

ഇന്ന് രാവിലെ യുഎപിഎ ചുമത്തപ്പെട്ട താഹ ഫൈസലിന്റെയും അലന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷമാണ് രമേശ് ചെന്നിത്തല.

 

 

 

 

 

 

 

 

കേസില്‍ യുഡിഎഫ് ശക്തമായി ഇടപെടാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ താഹയുടെ വീട്ടിലാണ് രമേശ് ചെന്നിത്തല ആദ്യം സന്ദര്‍ശനം നടത്തിയത്.

 

 

 

 

 

 

 

തുടർന്ന് താഹയുടെ മാതാവില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നേരത്തേ പോലീസിന് നല്‍കിയ മൊഴി മാതാവ് ആവര്‍ത്തിച്ചു. മകനെ കൊണ്ട് പോലീസ് നിര്‍ബ്ബന്ധിപ്പിച്ച് മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നു എന്നാവര്‍ത്തിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

നിയമസഭയില്‍ വിഷയം വീണ്ടും ഉന്നയിക്കുമെന്ന് രമേശ് പറഞ്ഞു. യുവാക്കള്‍ക്കെതിരേ യുഎപിഎ ചുമത്തിയ പിണറായി വിജയനും അമിത്ഷായും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും രമേശ് ചോദിച്ചു. യുഎപിഎ ചുമത്തുന്ന കേസുകളെല്ലാം എന്‍ഐഎ ഏറ്റെടുക്കാറില്ല. ഈ കേസില്‍ അതിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്നും യുവാക്കള്‍ എന്തു തെറ്റാണ് ചെയ്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

మరింత సమాచారం తెలుసుకోండి: