തിരുവനതപുരത് ഗുണ്ടാ ആക്രമണം. തിരുവനന്തപുരം അനയറിയില്‍ യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ടു. ആനയറ സ്വദേശി കൊച്ചുകുട്ടനെന്ന് അറിയപ്പെടുന്ന വിപിന്‍ ആണ് കൊല്ലപ്പെട്ടത്.ഇയാള്‍ നേരത്തെ ഒരു കൊലക്കേസില്‍ മുഖ്യപ്രതിയായിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നില്‍ എന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ക്ക് നേരത്തേയും ഇത്തരത്തില്‍ ആക്രമണമുണ്ടായിരുന്നു.
കൊല്ലപ്പെട്ട വിപിന്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഓട്ടം വിളിച്ചു കൊണ്ടുവരികയായിരുന്നു. ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന പോലീസ് പറഞ്ഞു. ഓട്ടോറിക്ഷയും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. അക്രമികള്‍ ഒളിവിലാണ് എന്ന് പോലീസ് പറഞ്ഞു.
click and follow Indiaherald WhatsApp channel