ഓസ്കർ അന്തിമ പട്ടികയിൽ 'ആർ ആർ ആറും';അന്തിമ ഫലപ്രഖ്യാപനം ജനുവരി 24-ന്! ഓസ്‌കർ അന്തിമ പട്ടികയിൽ ഇടംപിടിച്ച ചിത്രങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം ദി അക്കാദമി ഓഫ് മോഷൻ പിക്‌ച്ചേഴ്‌സ് ആന്റ് സയൻസ് പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'ചെല്ലോ ഷോ' അന്താരാഷ്ട്ര ഫീച്ചർ ഫിലിംസിന്റെ പട്ടികയിലും ആർ ആർ ആറിലെ നാട്ടു നാട്ടു എന്നു തുടങ്ങുന്ന ഗാനം മികച്ച ഒറിജിനൽ സോംഗ് കാറ്റഗറിയിലുമാണ് മത്സരിക്കുക. 95-ാമത് ഓസ്‌കർ അവാർഡിന് തൊട്ടരികെ ഇന്ത്യൻ ചിത്രങ്ങളായ ആർ ആർ ആറും ചെല്ലോ ഷോ (ലാസ്റ്റ് ഫിലിം ഷോ)യും. 92 രാജ്യങ്ങളിൽ നിന്നായി യോഗ്യത നേടിയ അന്താരാഷ്ട്ര ഫീച്ചർഫിലിംസിന്റെ അവസാന പതിനഞ്ചിലാണ് ഗുജറാത്തി ചിത്രം ചെല്ലോ ഷോ ഇടംപിടിച്ചത്.
മികച്ച ഒറിജിനൽ വിഭാഗത്തിൽ മത്സരിക്കുന്ന ആർ ആർ ആറും അവസാന പതിനഞ്ചിലാണ് ഇടം നേടിയത്. അവതാർ; ദ വേ ഓഫ് വാട്ടർ, ബ്ലാക്ക് പാന്തർ, ടോപ് ഗൺ എന്നിങ്ങനെ 81 ചിത്രങ്ങളിലെ പാട്ടുകളോട് മത്സരിച്ചാണ് ആർ ആർ ആർ അവസാന പതിനഞ്ചിൽ ഇടംപിടിച്ചത്.2023-ൽ പ്രഖ്യാപിക്കുന്ന ഓസ്‌കറിന്റെ പത്ത് മത്സര വിഭാഗങ്ങളുടെ പട്ടികയാണ് ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ ചന്ദ്രബോസിന്റെ വരികൾക്ക് എം എം കീരവാണിയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. രാഹുൽ കാല ഭൈരവ എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയർ എൻടിആറും രാം ചരണും 'നാട്ടു നാട്ടു' ഗാനത്തിന് ചെയ്ത നൃത്തച്ചുവടുകൽ തെന്നിന്ത്യയിൽ വൻ ഹിറ്റായിരുന്നു.
മികച്ച ചിത്രം, മികച്ച സംവിധാനം എന്നിവയുടെ അന്തിമ പട്ടിക ഇതുവരെ പുറത്തുവന്നിട്ടില്ല.മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച നടൻ, മികച്ച ദൃശ്യാവിഷ്‌ക്കാരം എന്നിങ്ങനെ ഓസ്‌കറിന്റെ ഒട്ടനവധി വിഭാഗങ്ങളിലേയ്ക്ക് ആർ ആർ ആർ നോമിനേഷൻ സമർപ്പിച്ചിരുന്നു. എന്നാൽ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിൽ മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിൽ മത്രമാണ് ചിത്രം ശ്രദ്ധനേടിയത്.നോമിനേഷൻ വോട്ടിംഗ് ജനുവരി 12 മുതൽ 17 വരെ നടക്കും, ഇവയിൽ വോട്ടിംഗ് നേടി വിജയിക്കുന്നവ ജനുവരി 24 ന് പ്രഖ്യാപിക്കും. 95-ാമത് ഓസ്‌കർ അവാർഡ് മാർച്ച് 12 ന് ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നടക്കും. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ വലിയ പ്രതീക്ഷയിലാണ്.
2023-ൽ പ്രഖ്യാപിക്കുന്ന ഓസ്‌കറിന്റെ പത്ത് മത്സര വിഭാഗങ്ങളുടെ പട്ടികയാണ് ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. 92 രാജ്യങ്ങളിൽ നിന്നായി യോഗ്യത നേടിയ അന്താരാഷ്ട്ര ഫീച്ചർഫിലിംസിന്റെ അവസാന പതിനഞ്ചിലാണ് ഗുജറാത്തി ചിത്രം ചെല്ലോ ഷോ ഇടംപിടിച്ചത്. മികച്ച ഒറിജിനൽ വിഭാഗത്തിൽ മത്സരിക്കുന്ന ആർ ആർ ആറും അവസാന പതിനഞ്ചിലാണ് ഇടം നേടിയത്. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച നടൻ, മികച്ച ദൃശ്യാവിഷ്‌ക്കാരം എന്നിങ്ങനെ ഓസ്‌കറിന്റെ ഒട്ടനവധി വിഭാഗങ്ങളിലേയ്ക്ക് ആർ ആർ ആർ നോമിനേഷൻ സമർപ്പിച്ചിരുന്നു.
ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'ചെല്ലോ ഷോ' അന്താരാഷ്ട്ര ഫീച്ചർ ഫിലിംസിന്റെ പട്ടികയിലും ആർ ആർ ആറിലെ നാട്ടു നാട്ടു എന്നു തുടങ്ങുന്ന ഗാനം മികച്ച ഒറിജിനൽ സോംഗ് കാറ്റഗറിയിലുമാണ് മത്സരിക്കുക. 95-ാമത് ഓസ്‌കർ അവാർഡിന് തൊട്ടരികെ ഇന്ത്യൻ ചിത്രങ്ങളായ ആർ ആർ ആറും ചെല്ലോ ഷോ (ലാസ്റ്റ് ഫിലിം ഷോ)യും. ഓസ്‌കർ അന്തിമ പട്ടികയിൽ ഇടംപിടിച്ച ചിത്രങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം ദി അക്കാദമി ഓഫ് മോഷൻ പിക്‌ച്ചേഴ്‌സ് ആന്റ് സയൻസ് പുറത്തിറക്കിയിരുന്നു.
Find out more: