ഒരുപാട് വീഡിയോ കോൺഫെറെൻസകൾ നടത്താറുള്ള ആളാണ് നമ്മുടെ പ്രധാനമന്ത്രി മോദി. വളർന്നുകൊണ്ടിരിക്കുന്ന ടെക്നോളജിയെ ഉപയോഗിക്കണം എന്ന് പറയുക മാത്രമല്ല അത് പ്രാവർത്തികമാക്കി കാണിക്കുന്ന നേതാക്കളെയാണ് നമുക്ക് ആവിശ്യം. അത് കൊണ്ട് തന്നെ, അത് വളരെ നല്ലൊരു കാര്യം തന്നെയാണ്. അങ്ങനെയൊരു വീഡിയോ കോൺഫെറെൻസിൽ പങ്കെടുക്കുകയായിരുന്നു നമ്മുടെ പ്രധാനമന്ത്രി .'Smart India Hackathon 2019' എന്നപേരിൽ ആയിരുന്നു ഈ വീഡിയോ കോൺഫറൻസ്. വിദ്യാർത്ഥികൾക്കായുള്ള ദേശവ്യാപകമായ ഒരു സംരംഭമാണ് Smart India Hackathon 2019.

ഈ വീഡിയോ കോൺഫറൻസ്ൽ ഡെറാഡൂണിൽ നിന്നുള്ള ഒരു എഞ്ചിനീയറിംഗ് വിദ്യാര്തഥി "ഡിസ്ലെക്സിയ" ബാധിച്ച കുട്ടികളെ സഹായിക്കുന്ന ഒരു ആശയം നിർദേശിക്കുകയായിരുന്നു. "ഡിസ്ലെക്സിയ" എന്നാൽ എന്താണെന്നു അറിയാത്തവർക്കായി, ഇതൊരു പഠനവൈകല്യമാണ്. ഈ കുട്ടികൾക്ക് വായിക്കാനും എഴുതാനും ബുദ്ധിമുട്ടുകൾ ഉണ്ടാകും.

ആ വിദ്യാർത്ഥിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു "dyslexic കുട്ടികൾക്കായി, അവരെ സഹായിക്കുന്നതിനായി ഒരു ഐഡിയ ഞങ്ങളുടെ പക്കൽ ഉണ്ട്. അവർക്കു എഴുതാനും വായിക്കാനും ഉള്ള മികവ് കുറവായിരിക്കുമെങ്കിലും അവരുടെ ബുദ്ധിയും അവരുടെ സർഗ്ഗാത്മകതയും വളരെ കൂടുതലായിരിക്കും, അതായത് 'താരേ സമീൻ പർ' എന്ന സിനിമയിൽ നമ്മൾ കണ്ടിട്ടുള്ളത് പോലെ"

ആ വിദ്യാർത്ഥി സംസാരിച്ചു കൊണ്ടിരിക്കെ, ഉടനെ ആ സംസാരം തടസ്സപ്പെടുത്തി പ്രധാനമന്ത്രി മോദി ആ കുട്ടിയുടെ തിരികെ ഒരു ചോദ്യം ചോദിച്ചു. "ഇത് 4050 വയസ്സ് വരെയുള്ള കുട്ടികൾക്കും പ്രവർത്തികമാക്കാൻ കഴിയുമോ" ഇതായിരുന്നു മോദിയുടെ ചോദ്യം. ചോദ്യത്തിന് ശേഷം അദ്ദേഹം പൊട്ടിചിരിച്ചു. ഒരു നിമിഷത്തിനു ശേഷം സദസ്സിൽ നിന്നും ചിരിയും കയ്യടികളും ഉയർന്നു.

ശേഷം സഹപാഠികളുടെ നിർദേശമനുസരിച് ആ കുട്ടി "തീർച്ചയായും സാധിക്കും" എന്ന ഉത്തരം പറഞ്ഞു. അതിനും മോദിക്ക് അടുത്ത മറുപടി ഉണ്ടായിരുന്നു. "അങ്ങനെയെങ്കിൽ, അത്തരം കുട്ടികളുടെ അമ്മമാർക്ക് വളരെയധികം സന്തോഷമാകും" എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം വീണ്ടും പൊട്ടിച്ചിരിച്ചു.

ഈ സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വലിയ വിമര്‍ശനങ്ങള്‍ക്കാണ് മോദിയുടെ ഈ പ്രസ്താവനകൾ വഴിവെച്ചിരിക്കുന്നത്. സാമൂഹിക പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും , എഴുത്തുകാരും, ഡോക്ടർമാരും ഉൾപ്പടെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.

എന്തുകൊണ്ട് വിമർശിക്കപ്പെട്ടു എന്നറിയണമെങ്കിൽ തുടർന്നു വായിക്കാം.

പാലും വെള്ളവും തമ്മിൽ വ്യെത്യാസം തിരിച്ചറിയാൻ സാധിക്കുന്ന ഏതൊരാൾക്കും മോദിയുടെ ഈ പ്രസ്‌താവന രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ഉദ്ദേശിച്ചാണെന്ന് മനസിലാക്കാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വരില്ല. രാഷ്ട്രീയത്തിൽ എതിരാളികൾക്കെതിരെയുള്ള ചെളി വാരിയെറിയലുകൾ സാധാരമാണ്. പക്ഷെ അതിനു സ്വീകരിക്കുന്ന രീതി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

രാഷ്ട്രീയ ലാഭത്തിന് വേണ്ടി 'ഡിസ്ലെക്സിയ' എന്ന രോഗത്തെ പോലും രാഷ്ട്രീയ വത്കരിച്ച തരം താണ പ്രവർത്തിയാണ് മോഡി കാഴ്ച് വെച്ചത്. മോദി തന്റെ രാഷ്ട്രീയ എതിരാളിക്ക് 'ഡിസ്‌ലക്‌സിയ'യാണ് എന്ന പരിഹസിച്ച് അട്ടഹസിച്ചപ്പോൾ അതൊരു രാഷ്ട്രീയ പരാമർശം മാത്രമല്ല ആകുന്നത്. ഡിസ്‌ലക്‌സിയ എന്ന രോഗത്തെയും അത് ബാധിച്ചവരെയും ഒരു രാഷ്ട്രീയ ഉപകാരണമാക്കുകയാണ് മോഡി ചെയ്തിരിക്കുന്നത്.

ഇത്തരത്തിൽ രാഷ്ട്രീയ ഉപകരണ്ങ്ങളാക്കൽ ഈ പാർട്ടി നേരത്തെയും ചെയ്തിട്ടുണ്ട്. മുൻപൊരിക്കൽ ഒരു ബിജെപി MLA, BSP നേതാവ് മായാവതിയെ വിശേഷിപ്പിച്ചത് 'ഒരു ട്രാൻസ്‍ജിൻഡറാക്കാൾ മോശമായ വ്യെക്തി'യെന്നാണ്. ഇത്തരത്തിൽ രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടി സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരെ ഒരുപാട് ഉപയോഗിച്ചിട്ടുണ്ട് ഈ പാർട്ടി.

ക്രിയാത്മകമായ പദ്ധതികളെ കുറിച്ച് സംവദിക്കാനുള്ള ഒരു വേദി പോലും രാഷ്ട്രീയവെറിക്ക് വേണ്ടി ഉപയോഗിക്കുന്ന ഒരു നേതാവാണ് നമ്മുടെ പ്രധാനമത്രി എന്നതിൽ വളരെയധികം ഖേദിക്കേണ്ടതുണ്ട്. രംഗബോധമില്ലാതെ ഇങ്ങനെയൊരു പാർമർശം നടത്തുന്നതിന് മുൻപ് പ്രധാനമന്ത്രി എന്ന പദവിയെയെങ്കിലും അല്പം ബഹുമാനിക്കാമായിരുന്നു.

പക്ഷെ ഇനി പറയാനുള്ളത് അത് കേട്ട് ആർത്തു ചിരിച്ച, കൈയടിച്ച, ഐഐടി ഖരഗ്പൂരിലെ കുട്ടികളെ കുറിച്ചാണ്. നാളത്തെ തലമുറയായി വളർന്നുവരുന്ന ഇവരെയോർത്ത്, ഇവരടങ്ങുന്ന നാളത്തെ സമൂഹത്തെ ഓർത്ത് ആശങ്കയുണ്ട്. എന്നാൽ രാജ്യത്തെ മുന്നിൽ നിന്ന് നയിക്കേണ്ട വ്യെക്തിയിൽ നിന്നു ഇങ്ങനെയൊരു നിലവാര തകർച്ചയുണ്ടാകുമ്പോൾ അദ്ദേഹത്തെ മാതൃകയാക്കുന്ന ഈ വിദ്യാർത്ഥികളിൽ നിന്നും ഇതിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാൻ കഴിയില്ലലോ.


Find out more: