സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറച്ചു: പിണറായി വിജയന് ഇളവ് ലഭിക്കുമോ എന്ന് തീരുമാനിക്കും! സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത പാർട്ടി കോൺഗ്രസിൽ ഇതുസംബന്ധിച്ച തീരുമാനമെടുക്കും. അതേസമയം പദവികളിൽ ഇരിക്കുന്നവർക്ക് ഇളവ് നൽകുമെന്നാണ് റിപ്പോർട്ട്.  സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറച്ചു. നിലവിൽ 80 വയസായിരുന്ന പ്രായപരിധി 75 ആക്കിയാണ് കുറച്ചിരിക്കുന്നത്. പ്രായപരിധി 75 ആക്കി കുറക്കുമ്പോൾ പിണറായി വിജയന് ഇളവ് നൽകണോ എന്നകാര്യം ആലോചിക്കുമെന്നും യെച്ചൂരി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.




   പദവിയിലിരിക്കുന്നവർക്ക് പ്രായപരിധി ബാധകമല്ലെന്ന വ്യവസ്ഥ വരികയാണെങ്കിൽ പിണറായി വിജയന് ഇളവ് ലഭിച്ചേക്കും. മാറ്റങ്ങൾക്കുള്ള നയം ജനം അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഇടതു സർക്കാരിന് ലഭിച്ച ജനസമ്മതി പ്രളയവും മഹാമാരിയും കൈകാര്യം ചെയ്ത രീതിക്കുള്ള അംഗീകാരമാണെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കെകെ ശൈലജയെ ഉൾപ്പെടെയുള്ളവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്ത തീരുമാനത്തെ പാർട്ടി ജനറൽ സെക്രട്ടറി പിന്തുണക്കുകയും ചെയ്തു. അതേസമയം കെകെ ശൈലജയെ ഒഴിവാക്കിയതിൽ കേന്ദ്രക്കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. കേരളത്തിനു പുറത്തുള്ളവരാണ് യോഗത്തിൽ വിമർശനം ഉന്നയിച്ചതെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട്.





   കേരളത്തിൽ ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതിന് രൂപരേഖ ഉണ്ടാക്കും. കുട്ടികളുടെ വാക്സിനേഷന് മുൻഗണന നൽകണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ 80 വയസ്സ് വരെയാണ് കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി. പദവികളിൽ ഇരിക്കുന്നവർക്ക് ഇളവ് നൽകുമെന്നും യെച്ചൂരി വ്യക്തമാക്കി.  നിലവിൽ അംഗങ്ങളായവർക്ക് ഈ പ്രായപരിധി ബാധകമല്ല. അടുത്തവർഷം നടക്കുന്ന 23 ാം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഇത് ബാധകമാവുക.  പദവിയിലിരിക്കുന്നവർക്ക് ഈ പ്രായപരിധി ബാധകമല്ലെന്ന വ്യവസ്ഥ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്.  നിലവിൽ അംഗങ്ങളായവർക്ക് ഈ പ്രായപരിധി ബാധകമല്ല.




  അടുത്തവർഷം നടക്കുന്ന 23 ാം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഇത് ബാധകമാവുക.  കെകെ ശൈലജയെ ഉൾപ്പെടെയുള്ളവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്ത തീരുമാനത്തെ പാർട്ടി ജനറൽ സെക്രട്ടറി പിന്തുണക്കുകയും ചെയ്തു. അതേസമയം കെകെ ശൈലജയെ ഒഴിവാക്കിയതിൽ കേന്ദ്രക്കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. കേരളത്തിനു പുറത്തുള്ളവരാണ് യോഗത്തിൽ വിമർശനം ഉന്നയിച്ചതെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട്. കേരളത്തിൽ ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതിന് രൂപരേഖ ഉണ്ടാക്കും. കുട്ടികളുടെ വാക്സിനേഷന് മുൻഗണന നൽകണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ 80 വയസ്സ് വരെയാണ് കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി. പദവികളിൽ ഇരിക്കുന്നവർക്ക് ഇളവ് നൽകുമെന്നും യെച്ചൂരി വ്യക്തമാക്കി.

Find out more: