മെയ്ക്കപ്പ് സ്‌പോഞ്ച് ശരിയായിട്ടാണ് ഉപയോഗിക്കുന്നത് ! മേക്കപ്പ് സ്പോഞ്ച് ഉപയോഗിക്കുന്നയാളാണോ നിങ്ങൾ? ശരിയായ രീതിയിലാണോ ഇത് ഉപയോഗിക്കുന്നത്?  പലരും തെറ്റായ രീതിയിൽ ഉപയോഗിക്കുന്നതിനാൽ മുഖത്ത് തിളക്കം വരുന്നതിനു പകരം അശ്രദ്ധ കാരണമുള്ള പാടുകൾ വീഴാറുണ്ട്‌. അതിനാൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിയ്ക്കാം. വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്നതിനാൽ ഇതിനായി പണം മുടക്കുന്നത് ഒരു അനാവശ്യ ചെലവായി കണക്കാക്കുകയേ വേണ്ട. ബ്യൂട്ടി ബ്ലെൻഡർ ഉപയോഗിച്ച് ഫൌണ്ടേഷൻ ക്രീം, ബിബി ക്രീം, കൺസീലർ തുടങ്ങിയവയെല്ലാം മുഖത്ത് ഏറ്റവും ആകർഷകമായ രീതിയിൽ ഉപയോഗിക്കാൻ കഴിയും. പെർഫെക്റ്റ്‌ മേക്കപ്പ് ചെയ്ത മുഖത്തിൻറെ ഭംഗി നൽകാൻ ഈ ബ്യൂട്ടിബ്ലെൻഡർ സഹായിക്കും.മേക്കപ്പ് കിറ്റിലെ വളരെ ഉപയോഗപ്രദമായ ഒരു ഉത്പന്നമാണ് മേക്കപ്പ് സ്പോഞ്ച് അല്ലെങ്കിൽ മേക്കപ്പ് ബ്ലൻഡർ.
 


നനഞ്ഞ സ്പോഞ്ച് ഉപയോഗിച്ച് മുഖത്ത് ക്രീം എങ്ങനെ ഉപയോഗിക്കും എന്ന സംശയം തന്നെ കാരണം. എന്നാൽ നനച്ച് ഉപയോഗിക്കുന്നതിനാലാണ് അതിന് കൂടുതൽ പെർഫെക്ഷൻ നൽകാൻ കഴിയുന്നത്. ഉപയോഗിക്കുന്നതിന് മുന്പ് ഇത് തണുത്ത വെള്ളത്തിൽ നന്നായി മുക്കിയെടുക്കണം. ഇതോടെ ബ്യൂട്ടിബ്ലെൻഡറിൻറെ വലുപ്പം ഏതാണ്ട് ഇരട്ടിയാകും. അതിൻറെ സുഷിരങ്ങളിലെല്ലാം ജലകണങ്ങൾ നിറയുന്നതിനാൽ ഇത് മറ്റ് മേക്കപ്പ് ക്രീമുകൾ വലിച്ചെടുക്കില്ല, പൂർണമായും നിങ്ങളുടെ ചർമത്തിൽ അപ്ലൈ ചെയ്യാൻ സഹായിക്കും. ബ്യൂട്ടി ബ്ലെൻഡർ നനച്ച് ഉപയോഗിക്കുന്നത് ആദ്യമായി പരിചയപ്പെടുന്നവർക്ക് അല്പം കൗതുകമുണർത്തുന്ന ഒന്നാണ്.ബ്യൂട്ടിബ്ലെൻഡർ പൂർണ്ണമായും വെള്ളത്തിൽ നനഞ്ഞു കഴിഞ്ഞാൽ അത് നന്നായി പ്രസ്സ് ചെയ്തോളൂ. അധികമുള്ള വെള്ളം പുറത്ത് കളയാനാണ് ഇങ്ങനെ ചെയ്യുന്നത്.



ഇനി നിങ്ങളുടെ ഫൗണ്ടേഷൻ, ബിബി ക്രീം പോലുള്ളവ ഈ ബ്യൂട്ടിബ്ലെൻഡർ ഉപയോഗിച്ച് മുഖത്ത് അപ്ലൈ ചെയ്യൂ. മുഴുവനായി നനഞ്ഞിരിയ്ക്കുന്നതിനാൽ ക്രീം ഉള്ളിലേയ്ക്ക് വലിച്ചെടുക്കാതെ പൂർണമായും ചർമത്തിൽ തന്നെ ഉപയോഗിക്കാൻ കഴിയും. മുഖത്ത് മേക്കപ്പ് ചെയ്തു കഴിയുമ്പോൾ ഫിനിഷിങ്ങ് ലഭിയ്ക്കാനായി ഫൗണ്ടേഷൻ പൗഡർ അല്ലെങ്കിൽ ലിക്വിഡ് ഫൌണ്ടേഷൻ, ബിബി ക്രീം അല്ലെങ്കിൽ കൺസീലർ എന്നിവ ബ്യൂട്ടി ബ്ലെൻഡർ ഉപയോഗിച്ച് മുഖത്ത് അപ്ലൈ ചെയ്യണം. 



എന്നാൽ ഒരിയ്ക്കലും ഈ ബ്യൂട്ടി ബ്ലെൻഡർ മുഖ ചർമത്തിൽ കൂടുതൽ മർദ്ദം പ്രയോഗിച്ച് അമർത്തി ഉപയോഗിക്കരുത്. ചർമ്മത്തിന് മുകളിൽ ബ്യൂട്ടിബ്ലെൻഡർ അമർത്തി ഉപയോഗിക്കുന്നത് ഗുണത്തിലേറെ ദോഷമാണ് ചെയ്യുക. ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ മേക്കപ്പ് ഉപയോഗിച്ച ശേഷം സ്ട്രൈക്കുകളും ലൈനുകളും നിറഞ്ഞ് ആകർഷകമല്ലാത്ത അവസ്ഥയുണ്ടാകും. അതിനാൽ തന്നെ എല്ലായ്പ്പോഴും മേക്കപ്പ് ചർമത്തിൽ പിടിയ്ക്കുന്ന വിധത്തിൽ ടച്ച് ചെയ്യാനായി ശ്രദ്ധിയ്ക്കുക.

మరింత సమాచారం తెలుసుకోండి: