ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം: 'മഹാവീര്യർ' ചിത്രത്തെ പറ്റി വാചാലനായി ആസിഫ് അലി! ദി കുങ്ഫു മാസ്റ്ററിന് ശേഷം എബ്രിഡ് ഷൈൻ ഒരുക്കുന്ന സിനിമയാണിത്. 1983, ആക്ഷൻ ഹീറോ ബിജു, പൂമരം തുടങ്ങിയ സിനിമകളൊരുക്കിയ സംവിധായകനാണ് എബ്രിഡ് ഷൈൻ. പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണ് നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ചഭിനയിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ട്രാഫിക്കിലാണ് ഇരുവരും ഒടുവിൽ ഒന്നിച്ചഭിനയിച്ചത്. ചിത്രത്തിൻ്റെ ഷൂട്ടിങ് പായ്ക്കപ്പ് ചെയ്ത വിശേഷമാണ് ഇപ്പോൾ ആസിഫ് അലി പങ്കുവെച്ചിരിക്കുന്നത്.നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ചഭിനയിക്കുന്ന 'മഹാവീര്യർ' പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുപാട് സ്ട്രഗിളിലൂടെയും കഠിനപ്രയത്നത്തിലൂടെയും കടന്നു പോയ ചിത്രങ്ങളിലൊന്നാണ് ഇതെന്നും എന്തൊരു മികച്ച ടീമാണ് ഇതെന്നും ആസിഫ് കുറിച്ചു.




ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കാണാനായി കാത്തിരിക്കുകയാണെന്നും ഇതൊരു മികച്ച അഡ്വെഞ്ചർ കാണാനായി കാക്കുകയാണെന്നും ആസിഫ് കുറിച്ചിരിക്കുന്നു.ഒരുപാട് കാത്തിരിക്കുന്ന സിനിമയാണ് ഇതെന്നും വൈബ്രൻ്റായ അനുഭവമായിരുന്നു ചിത്രം സമ്മാനിച്ചതെന്നും ആസിഫ് കുറിച്ചു.വീണ്ടും എബ്രിഡ് ഷൈനിനൊപ്പം പ്രവർത്തിക്കാനയതിൽ ഏറെ സന്തോഷവാനാണെന്ന് കുറിച്ചുകൊണ്ട് നിവിൻ പോളി പുതിയ സിനിമയുടെ പൂജ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. 1983, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകൾക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്.




എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണിത്. ട്രാഫിക്, സെവൻസ് തുടങ്ങിയ സിനിമകൾക്ക് ശേഷം നിവിനും ആസിഫും എന്നിക്കുന്നതാണ് ചിത്രം. ലാൽ, സിദ്ധിഖ്, മേജർ രവി, വിജയ് മേനോൻ, കൃഷ്ണ പ്രസാദ്, അശ്വിൻ കുമാർ, സൂരജ് കുറുപ്പ്, സുധീർ പറവൂർ, ഭാനുമതി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.രാജസ്ഥാനിൽ ചിത്രീകരിച്ച ചിത്രത്തിൽ ആസിഫ് അലി വേറിട്ട ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. എബ്രിഡ് ഷൈൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നതാണ് ചിത്രം. കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് സിനിമയിലെ നായിക. ശ്രദ്ധേയ എഴുത്തുകാരൻ എം മുകുന്ദൻറെയാണ് കഥ. പോളി ജൂനിയ‍ർ പിക്ചേഴ്സിൻറെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിൻറെ ബാനറിൽ ഷംനാസും ചേർന്നാണ് സിനിമയുടെ നിർമാണം. 



ലാലും സിദ്ധിഖും ഉൾപ്പെടെ നിരവധി താരങ്ങൾ സിനിമയിൽ അണിനിരക്കുന്നുണ്ട്. ജയ്‌പൂരാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. എഡിറ്റർ മനോജ്, പ്രൊഡക്ഷൻ കൺട്രോളർ എൽ ബി ശ്യാം ലാൽ, കല അനീസ് നാടോടി, മേക്കപ്പ് ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം മെൽവി, ചന്ദ്രകാന്ത്, നിവേദിത, സൗണ്ട് സൗണ്ട് ഫാക്റ്ററി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, സൗണ്ട് മിക്സിംങ് രാജാകൃഷ്ണൻ, വാർത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.
ചന്ദ്രമോഹൻ ശെൽവരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കെെതപ്രം എഴുതിയ വരികൾക്ക് ഐഷാൻ ചബ്ര സംഗീതം പകരുന്നു.

మరింత సమాచారం తెలుసుకోండి: