ചിറയിൻകീഴ്: നാടിനഭിമാനമായി ചിറയിൻകീഴ് പൂത്തുറ സ്വദേശിനി മാൻസി മൈസു. ഇടുക്കി-മുരിക്കാശ്ശേരി, പാവനാത്മാ കോളേജിൽ നടന്ന ദേശീയ ക്ലാസിക്കൽ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി കടലിന്റെ മക്കളുടെ അഭിമാനമായി മാറി ഈ 19 കാരി. ചിറയിൻകീഴ് പൂത്തുറ, ശിങ്കാരത്തോപ്പ്, മായ ഭവനിൽ മൈസു-മായ ദമ്പതികളുടെ മൂത്ത മകളാണ് മാൻസി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ രണ്ടാംവർഷ ബിരുദ പഠനം നടത്തുന്ന മാൻസി ഇതാദ്യാമായല്ല നാഷണൽ മത്സരത്തിൽ പങ്കെടുക്കുന്നത്. അന്ന് പരാജായപ്പെട്ടങ്കിലും പരിശ്രമിച്ചാൽ വിജയം കണ്ടെത്താം എന്ന നിശ്ചയദാർഢ്യം ആണ് മാൻസിക്ക് കൂട്ടായത്.
യുണിവേഴ്സിറ്റി കോളേജിൽ ബുരുദപഠനത്തിന് പ്രവേശിച്ചപ്പോൾ തന്നെ കായിക സ്വപ്നമായ പവർ ലിഫ്റ്റ് എന്ന ഇനം മാൻസിയുടെ മനസ്സിൽ ഉറപ്പിച്ചിരുന്നു. തൃക്കണ്ണാപുരത്തെ മാരുതി ജമ്മിലാണ് മാൻസി പരിശീലിക്കുന്നത്. ഇടുക്കിയിൽ നടന്ന നാഷണൽ മത്സരത്തിൽ വിജയം നേടിയ മാൻസിയ്ക്ക് അഫ്ഗാനിസ്താനിൽ നടക്കുന്ന ഇന്റർനാഷണൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.
click and follow Indiaherald WhatsApp channel