തിരുവല്ലത്തെ ടോൾ പിരിവ്; നിധിൻ ഗഡ്കരിക്ക് വി ശിവൻകുട്ടിയുടെ കത്ത്! ദേശീയപാതാ നിർമ്മാണം പൂർത്തിയായതിനു ശേഷം മാത്രം ടോൾ പിരിവ് തുടങ്ങണമെന്നാണ് ആവശ്യം.തിരുവല്ലത്തെ ടോൾ പ്ലാസയിലെ പിരിവ് നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉപരിതല ഗതാഗത മന്ത്രിക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി.കോവളം-കാരോട് ദേശീയപാതയിൽ പ്രതിഷേധത്തെത്തുടർന്ന് രണ്ടാം ദിവസവും ടോൾ പിരിവ് നിർത്തിവെച്ചു. പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കാതെയും ദേശീയപാതാ നിർമ്മാണം പൂർത്തിയാക്കാതെയും ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. രാവിലെ എട്ടു മണിക്ക് ടോൾ പിരിവ് ആരംഭിച്ചതോടെ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു.
പ്രദേശവാസികൾക്ക് സൗജന്യം ചെയ്യുന്നത് ആലോചിക്കണമെന്നും കത്തിൽ പറയുന്നു. വിശദമായ ചർച്ചയ്ക്ക് ശേഷം മാത്രമേ പിരിവ് തുടങ്ങാവൂ എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ പ്രതിഷേധിക്കുന്നവരും ടോൾ പിരിക്കുന്നവരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും പ്രതിഷേധം തുടർന്നു. കോവളം എംഎൽഎ എം വിൻസെന്റ് പ്രതിഷേധിക്കാനെത്തിയിരുന്നു. അതേസമയം കൊവിഡ് മഹാമാരിയെത്തുടർന്ന് രക്ഷിതാക്കൾ നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പിൽ പേരുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ചേർന്ന് പരിഹാരം കാണുമെന്ന് മന്ത്രി വി ശിവൻകുട്ടി. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നടപടിക്രമങ്ങൾ അനുസരിച്ചാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്.
വനിതാ ശിശു വികസന സെക്രട്ടറി ചെയർപേഴ്സണായും ഡയറക്ടർ കൺവീനറായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പേരുകൾ ജില്ലാ ശിശു സംരക്ഷണ സമിതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ എന്തെങ്കിലും സംശയം ഉണ്ടായാൽ അന്തിമതീരുമാനം സമിതിയുടേതാകും, മന്ത്രി പറഞ്ഞു. പിഎം കെയേഴ്സ് സ്കീമിൽ നിന്ന് കൊവിഡ് 19 മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്കുള്ള സഹായത്തിനായി കേരളത്തിൽ നിന്നും ആരും രജിസ്റ്റർ ചെയ്തിട്ടില്ലായെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോകസഭയിലെ ചോദ്യോത്തര വേളയിൽ വ്യക്തമാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ മാസം ആദ്യം ഡീൻ കുര്യാക്കോസ് എംപി വിമർശനം ഉന്നയിച്ചിരുന്നു.
ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങളനുസരിച്ച് വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകാം. വിദ്യാഭ്യാസ വകുപ്പ് ആരോഗ്യവകുപ്പിന് പരാതി കൈമാറി പരിഹാരം ഉണ്ടാക്കുന്നതാണ്. ചില പരാതികൾ ഉയർന്നു വന്ന പശ്ചാത്തലത്തിലാണ് ഈ അറിയിപ്പ്, അദ്ദേഹം വ്യക്തമാക്കി. കോവളം-കാരോട് ദേശീയപാതയിൽ പ്രതിഷേധത്തെത്തുടർന്ന് രണ്ടാം ദിവസവും ടോൾ പിരിവ് നിർത്തിവെച്ചു. വിശദമായ ചർച്ചയ്ക്ക് ശേഷം മാത്രമേ പിരിവ് തുടങ്ങാവൂ എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Find out more: