കെജ്രിവാളിനെതിരെ കേസ് കൊടുത്തത് കോൺഗ്രസ്സ്; മുഖ്യമന്ത്രി പിണറായി വിജയൻ! കോഴിക്കോട് കാക്കൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്, അപ്പോഴെല്ലാം കോൺഗ്രസ്സ് അതിനെതിരെ ശക്തമായി പ്രതികരിക്കാറുണ്ട്. എന്നാൽ മറ്റ് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കെതിരെയാണ് കേസെങ്കിൽ കോൺഗ്രസ് കേന്ദ്രത്തിനൊപ്പം നിൽക്കുന്നതാണ് കാണാറുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കേസ് കൊടുത്തത് കോൺഗ്രസ്സായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷത തകർക്കുന്ന ആർഎസ്എസ് അജണ്ട ബിജെപി സർക്കാർ നടപ്പക്കിയപ്പോൾ കോൺഗ്രസ്സിൻറെ ശബ്‍ദം ഉയർന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ്സിതര പാർട്ടികളെ കേന്ദ്ര സർക്കാർ ഏന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുമ്പോൾ കോൺഗ്രസ് കേന്ദ്രത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.






കോൺഗ്രസ്സിതര പാർട്ടികളെ കേന്ദ്ര സർക്കാർ ഏന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുമ്പോൾ കോൺഗ്രസ് കേന്ദ്രത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ വ്യവസ്ഥയുടെ നഗ്നമായ ലംഘനത്തിന്റെ ഭാഗമായാണ് രണ്ടു മുഖ്യമന്ത്രിമാർ ഇപ്പോൾ ജയിലിൽ കഴിയേണ്ടി വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരവിന്ദ് കെജ്രിവാറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ അദ്ദേഹം അതിൽ കൃത്യമായ ഒരു സ്റ്റേറ്റ്മെന്റ് നൽകുകയുണ്ടായി. അത് രാജ്യത്തെ നിയമവ്യവസ്ഥ ഏത് രീതിയിൽ അട്ടിമറിക്കപ്പെടുന്നു എന്നതിന്റെ തെളിവായി കാണാം. തനിക്കെതിരെ ഒരു തെളിവും അന്വേഷണ ഏജൻസിയുടെ കയ്യിൽ ഇല്ലെന്നും അവർ ആകെ ആശ്രയിച്ചത് ഒരു മാപ്പുസാക്ഷിയുടെ മൊഴിയെ ആണെന്നും അദ്ദേഹം ആ സ്റ്റേറ്റ്മെന്റിൽ പറഞ്ഞു.





മാപ്പുസാക്ഷി ഈ കേസിൽ പെട്ട ഒരു വ്യവസായി ആയിരുന്നു. വ്യവസായിയെ മാപ്പുസാക്ഷിയാക്കുന്നത് സ്വാഭാവികമായും അന്വേഷണം ഏജൻസിയുടെ ഇടപെടലിലൂടെ ആണെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഭാഗത്ത് 55 കോടി വാങ്ങി വെക്കുന്നു. മറ്റൊരു ഭാഗത്ത് നിങ്ങളെ കേസിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാം എന്ന് പറഞ്ഞ് തങ്ങൾ നൽകുന്ന സ്റ്റേറ്റ്മെൻറ് കോടതിയിൽ പറയണം എന്ന് ആവശ്യപ്പെടുന്നു. അങ്ങനെ ഇഡി കൊടുത്ത സ്റ്റേറ്റ്മെൻറ് പറഞ്ഞുകൊള്ളാം അതിന്റെ ഭാഗമായി മാപ്പുസാക്ഷി എന്ന പട്ടികയിൽ പെടാം എന്ന് സമ്മതിക്കുന്നു. കാരണം അദ്ദേഹത്തിന് ജയിലിൽ നിന്ന് ഇറങ്ങുന്നതാണ് പ്രധാനം മൊഴിയുടെ ഭാഗമായി ഡൽഹി മുഖ്യമന്ത്രിക്ക് എന്ത് സംഭവിക്കുന്നു എന്നതൊന്നും അദ്ദേഹത്തിൻറെ പ്രശ്നമല്ല," മുഖ്യമന്ത്രി പറഞ്ഞു.




നമ്മുടെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ ഇന്നത്തെ രീതി ഇതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി."ഈ കേസിൽ പെട്ട ശരത്ചന്ദ്രൻ റെഡ്ഢി എന്ന വ്യവസായി കേസിൽ നിന്ന് ഒഴിവാകുന്നതെങ്ങനെയെന്ന് സ്വാഭാവികമായും ആലോചിക്കുമല്ലോ. അതിന് ബിജെപിയെ ആശ്രയിക്കുക, ഇലക്ട്രൽ ബോണ്ട് നൽകുക, അദ്ദേഹത്തിൻറെ കുടുംബം തന്നെ ഒരു വ്യവസായ കുടുംബമാണ്. അപ്പോൾ നാല് കമ്പനികൾ ചേർന്ന് 55 കോടി രൂപ ബിജെപിക്ക് ഇലക്ട്രൽ ബോണ്ടായി കൊടുക്കുന്നു.

మరింత సమాచారం తెలుసుకోండి: