ജോജുവിന്റെ പ്രതിഷേധം; പ്രതികരണവുമായി വി ഡി സതീശൻ! ഇന്ധന വില വർദ്ധനവിനെതിരായി കോൺഗ്രസിൻറെ ദേശീയപാത ഉപരോധത്തിനെതിരെ സിനിമാ നടൻ ജോജു ജോർജ് നടത്തിയ പ്രതിഷേധത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഴിതടയൽ സമരത്തിന് വ്യക്തിപരമായി എതിരാണ് താൻ. എറണാകുളത്ത് എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഗൗരവമായി അതേപ്പറ്റി അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെടുകയുണ്ടായി. കൂടാതെ ഇന്ധനവില വർധനവിനെതിരെ ശക്തമായ സമരം വേണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. കൊച്ചിയിൽ എന്താണ് ഉണ്ടായതെന്ന് അന്വേഷിക്കും. അവിടെ എന്താണ് നടന്നതെന്ന റിപ്പോർട്ട് ലഭിച്ചിട്ടില്ല.
ഇന്ധവില വർധനവിനെതിരെ ശക്തമായ സമരം നടത്താൻ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചതിൻ്റെ ഭാഗമായിട്ടാണ് സമരം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊച്ചിയിലെ സംഭവത്തിൽ വിവരങ്ങൾ ശേഖരിക്കുകയും അന്വേഷിക്കുകയും ചെയ്യും. എറണാകുളത്തെ നേതാക്കളുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇക്കാര്യം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിച്ചിരുന്നുവെന്നും മാധ്യപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അതേസമയം "ജോജു ജോർജിനെ ക്രിമിനൽ എന്നടക്കം പരാമർശിച്ചുകൊണ്ടായിരുന്നു കെ സുധാകരൻ്റെ പ്രതികരണം. മുണ്ടും മാടിക്കെട്ടി ജോജു സമരക്കാർക്കു നേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു. സ്ത്രീകളോടു അപമര്യാദയായി പെരുമാറിയതിനു ജോജുവിനെതിരെ പോലീസ് നടപടി സ്വീകരിക്കണം.
അദ്ദേഹത്തിൻ്റെ വാഹനം തകർത്തത് ജനരോഷത്തിൻ്റെ ഭാഗമായിരുന്നു. വാഹനം തകർക്കാനുള്ള അവസരമുണ്ടാക്കിയത് ജോജുവാണ്. മറ്റൊരു വാഹനവും ആക്രമിക്കപ്പെട്ടില്ല. അക്രമം നടത്തിയ അക്രമിയുടെ വാഹനം തകർക്കപ്പെട്ടത് സ്വാഭാവികമായ ജനരോഷത്തിൻ്റെ ഭാഗമാണ്. അതിൽ അത്ഭുതപ്പെടാനില്ല" - എന്നും സുധാകരൻ പറഞ്ഞു. ഇന്ധനവില വർധനവിനെതിരെ റോഡ് തടഞ്ഞുള്ള സമരത്തിനിടെ പ്രതിഷേധിച്ച ജോജു ജോർജ് ഗുണ്ടയെപ്പോലെയാണ് പെരുമാറിയതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ഒപ്പം തന്നെ ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് സമരം ചെയ്യാത്തത് എന്തുകൊണ്ടാണെന്നാണ് ജനങ്ങൾ ചോദിച്ചിരുന്നത്. കഴിഞ്ഞ ദിവസം ട്രെയിൻ യാത്രയ്ക്കിടയിലും തന്നോടു പലരും ഇക്കാര്യം ചോദിച്ചുവെന്നും തലസ്ഥാനത്ത് കോൺഗ്രസ് അംഗത്വ വിതരണവുമായി ബന്ധപ്പെട്ട ചടങ്ങിനിടെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി.
കൊച്ചി ദേശീയപാത ബൈപ്പാസിൽ കോൺഗ്രസ് ഇന്ധന വില വർധനവിനെതിരെ നടത്തിയ പ്രതിഷേധത്തിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സമരത്തിൻ്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകർ വൈറ്റില മുതൽ പാലാരിവട്ടം വരെയുള്ള ഭാഗം തിങ്കളാഴ്ച രാവിലെ തടയുകയായിരുന്നു. ഇതോടെ ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. എന്നാൽ ഗതാഗതക്കുരുക്കിൽപ്പെട്ടു കിടന്നിരുന്ന നടൻ ജോജു ജോർജ് സമരക്കാർക്കു നേർക്ക് എതിർപ്പുാമായി എത്തുകയായിരുന്നു. വഴിതടയൽ സമരത്തിനെതിരെ ജോജു ജോർജ് നടത്തിയ രോഷപ്രകടനത്തിനു പിന്നാലെ സമരക്കാരും നടനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിലായിരുന്നു പ്രവർത്തകർ ജോജു ജോർജ് സഞ്ചരിച്ചിരുന്ന എസ്‍യുവിയുടെ പിൻവശത്തെ ഗ്ലാസ് തകർത്തത്. തൻറെ ലാൻഡ് റോവർ ഡിഫൻഡർ വാഹനം തകർക്കുകയും തന്നെ അസഭ്യം പറയുകയും ചെയ്തെന്നു കാണിച്ച് പരാതി നൽകാൻ ഒരുങ്ങുകയാണ് ജോജു പറഞ്ഞു.
Find out more: