നിർമല സീതാരാമൻ കേരളത്തിൽ എത്തിയതിനു പിന്നിൽ ! ലവ് ജിഹാദ് കേരളത്തിലെ ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും ഒരുപോലെ ബാധിക്കുന്ന ഭീകര പ്രവർത്തനമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഇത് ഭാവനയല്ലെന്നും യാഥാർത്ഥ്യമാണെന്ന് കേരളത്തിലെ ഹിന്ദു, ക്രിസ്ത്യൻ കുടുംബങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും അവർ പറഞ്ഞു. പ്രണയം നടിച്ച് വിദേശത്തു കൊണ്ടുപോയി പെൺകുട്ടികളെ നശിപ്പിക്കുന്നത് തുടരുന്നു. ക്രൈസ്തവ സഭകൾ നൂറ്റാണ്ടുകളായി അനുഭവിക്കുന്ന വേദനയാണ് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നതെന്നും നിർമ്മല പറഞ്ഞു, ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.ലവ് ജിഹാദനിക്കുറിച്ച് ബിജെപി പറഞ്ഞപ്പോൾ അത് വലതുപക്ഷ രാഷ്ട്രീയമാണെന്ന് കുറ്റപ്പെടുത്തി.
കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ ലവ് ജിഹാദ് പരാമർശമാണ് വിഷയം വീണ്ടും സംസ്ഥാനത്ത് സജീവമാകാൻ ഇടയാക്കിയത്. ജോസ് കെ മാണിയെ പിന്തുണച്ച് കെസിബിസി രംഗത്തെത്തിയിരുന്നു. ലവ് ജിഹാദ് എന്നത് പച്ചയായ യാഥാർത്ഥ്യമാണെന്നും ജോസ് കെ മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷം നൽകുന്നതാണെന്നും കെസിബിസി പ്രതികരിച്ചു.ലവ് ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടാകാം. ലവ് ജിഹാദിൽ സഭയ്ക്കും പൊതു സമൂഹത്തിനും ആശങ്കയുണ്ട്. അത് ദുരീകരിക്കേണ്ടത് സർക്കാരും രാഷ്ട്രീയ പാർട്ടികളുമാണെന്ന് കെസിബിസി വ്യക്തമാക്കിയിരുന്നു. കളക്ടറേറ്റിൽ നിന്നും ഗാന്ധിസ്‌ക്വയറിലേയ്ക്കാണ് തുറന്ന വാഹനത്തിൽ നിർമ്മല സീതാരാമനും സ്ഥാനാർത്ഥി മിനർവ മോഹനും അണിനിരക്കുന്ന തുറന്ന വാഹനത്തിലെ പ്രചാരണവും റോഡ് ഷോയും നടക്കും. വാദ്യമേളങ്ങളും, കരകാട്ടവും ശിങ്കാരിമേളവും ആർപ്പുവിളികളും കൊടിതോരണങ്ങളും നിർമ്മല സീതാരാമന്റെ ആഘോഷപരിപാടികൾക്കായി ജില്ല ബിജെപി നേതൃത്വം ഒരുക്കിയിരുന്നു.
സിപിഎം അടക്കമുള്ള പാർട്ടികൾ നിലപാട് വ്യക്തമാക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും കേരളത്തിലേക്ക് എത്തിയിരുന്നു. കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ പ്രചാരണത്തിനായി ഏപ്രിൽ മൂന്നിന് കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ നിർമ്മല സീതാരാമൻ എത്തുന്നു. നിയസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ചയാണ് പൂർത്തിയാകുന്നതെങ്കിലും ഈസ്റ്റർ പ്രമാണിച്ച് ഞായറാഴ്ചത്തെ കൊട്ടിക്കലാശം മുന്നണികളും രാഷ്ട്രീയ പാർട്ടികളും ശനിയാഴ്ച തന്നെ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻ.ഡി.എയുടെ പ്രചാരണത്തിന്റെ സമാപനം ശനിയാഴ്ച നടക്കുക.
Find out more: