ഇനി കളി ഒരല്പപ്പം മാറ്റി പിടിക്കാം.ഒന്നും നടന്നില്ലായെങ്കിൽ ജാതി കാർഡ് എങ്കിലും ഇറക്കി കളി തുടരാം. ഒന്നും പിടി കിട്ടിയില്ല എല്ലേ! അടുത്ത മാസം എട്ടിനാണ് ഡൽഹിയിൽ നകിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.സത്യം പറഞ്ഞാൽ ബിജെപി ശരിക്കും വിയർക്കുകയാണ്. കേജിരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി നിലനിൽക്കുമ്പോൾ, നേതൃത്വം വളരെ നന്നായി മുന്നേറുമ്പോൾ അവിടെ ബിജെപിക്ക് വല്ല സ്ഥാനവും ലഭിക്കുമോ? കണ്ടറിയാം!
കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ, ആകെ കയ്യിലുണ്ടായിരുന്ന 5 സംസ്ഥാങ്ങളിലാണ് ഭരണം നഷ്ടപെട്ടത്.അതുകൊണ്ടു തന്നെ ഇത്തവണ ഡൽഹിയെ പൊക്കാനുള്ള പ്ലാനാണ് ബിജെപി നടത്തുന്നത്.എന്നാൽ വർഗീയ വിഷത്തിൽ ശ്രധ്ധ കേന്ദ്രീകരിച്ച്, മാത്രം, രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തുന്ന നേതാക്കൾക്ക് ഡൽഹിയിൽ എങ്ങനെ കളിക്കണമെന്നറിയില്ല എന്നതാണ് വാസ്തവം. മാത്രമല്ല വർഗീയത മാത്രം പറഞ്ഞു കൊണ്ടാണ് ഇവർ മുന്നേറുന്നതും ഒരു സത്യമാണ്.
ഒപ്പം, മറ്റൊരു ആയുധമായി ഇവർ കൈക്കൊണ്ടിരിക്കുന്നത്, എതിർ വശത്തുള്ളവരെ, പണം കൊണ്ട് കീഴ്പെടുത്തുക, എന്നതാണ്, അതായത്, മറ്റു പാർട്ടിക്കാർക്ക്, പണം നൽകി, തങ്ങളുടെ കൂടെ കൂട്ടി, സ്വന്തം പാർട്ടിക്ക്, ശക്തിയേകുകയെന്ന നാണം കെട്ട രാഷ്ട്രീയം സൃഷ്ടിക്കുക. എന്നാൽ ഈ പറഞ്ഞ രണ്ടു ആയുധങ്ങളും,ഡൽഹിയിൽ പ്രയോഗിച്ചിട്ടു കാര്യമില്ല എന്ന അവസ്ഥായാണിപ്പോൾ!
അത് ബിജെപിക്ക് നന്നായിയറിയാം. കാരണം വിദ്യാഭ്യാസ സമ്പന്നരായ ഉദ്യോഗസ്ഥരും,വിദ്യാർഥികളായും താമസിക്കുന്ന ഡൽഹിയിൽ, വർഗീയത പറഞ്ഞു വോട്ട് നേടി ജയിക്കുകയെന്നത് ഒരൽപം പ്രയാസമാണ്,അതിനു പുറമെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളും ഡൽഹിയിൽ തുടർച്ചയായി ആഞ്ഞടിക്കുകയാണ്.
ഇതുകൊണ്ടൊക്കെ തന്നെ തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധ്യതയില്ലായെന്നാണ് ജനങ്ങളുടെ ഭാഗത്ത് നിന്നു മനസിലാക്കണ സാധിക്കുന്നത്.പാർട്ടി ഡൽഹിയിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപെടുമോയെന്ന ഭയമാണ് ഇപ്പോൾ അമിത് ഷായ്ക്കും മോദിക്കും.ഇതിനെ എങ്ങനെയെങ്കിലും മറികടക്കാനാണ് ഇരുവരും ശ്രമിക്കുന്നത്.അങ്ങനെ അമിത്ഷാ ഒടുവിലത്തെ അടവും പ്രയോഗിക്കാൻ തീരുമാനിച്ചു.ഇവിടെയാണ് "ഇനി കളി ഒരല്പപ്പം മാറ്റി പിടിക്കാം" എന്ന് ഞൻ നേരത്തെ പറഞ്ഞതിന്റെ പിന്നിലുള്ള കാര്യം വ്യക്തമാകുന്നത്.
ഇനി ഒരൽപം ജാതി വച്ച് കളിക്കാം, അതും ജാതി കാർഡുമായി, ഡെൽഹിയിലെ താഴ്ന്ന ജാതിക്കാരനായ ബിജെപി നേതാവിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ കയറി ചെന്നുകൊണ്ടാണ് അമിത് ശ് ജാതി രാഷ്ട്രീയം പുറത്തെടുത്തത്. പോരാത്തതിന് ബിജെപി അനുകൂല മാധ്യമങ്ങൾ ഇത് വലിയ കാര്യമായി ചർച്ചയാക്കുകയും ചെയ്തിരുന്നു.ഡൽഹിയിലെ യമുന വിഹാറിൽ മനോജ് കുമാർ എന്നയാളുടെ വീട്ടിലാണ് വെള്ളിയാഴ്ച വെകുന്നേരം കിടുകാച്ചി സന്ദർശനം നടത്തി ഡിന്നർ കഴിക്കാൻ എത്തിയത്.
ഇതുനോടനുബന്ധിച്ചു പല മാധ്യമങ്ങളും ഉയർന്ന ജാതിക്കാരനായ അമിത്ഷാ, താഴ്ന്ന ജാതിക്കാരന്റെ വീട് സന്ദർശിച്ചു എന്ന രീതിയിൽ വാർത്തകൾ ഇറക്കിയിരുന്നു.അതായത് ഒരു തരാം സൈക്കോളജിക്കൽ മൂവ്മെന്റ്! ഇതിനെത്തതിരെ വിമർശനങ്ങളും, പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു.ഇത് ഇത്ര വലിയ കാര്യമാകുന്നതെന്തുകൊണ്ടെന്നും സോഷ്യൽ മീഡിയ ചോദ്യമുന്നയിക്കുന്നു.ഇത് ജാതി രാഷ്ട്രീയമാണ്.
ഇന്ത്യ ഭരിക്കുന്ന ഒരു പാർട്ടി ഇത്രത്തോളം തരം താഴുമോ എന്നും നാം ചിന്തിക്കേണ്ടി ഇരിക്കുന്നു.വേറെ ഒരു തമാശയായി പറയാനുള്ളത്,അദ്ദേഹം താഴ്ന്ന ജാതിക്കാരന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചത്, പുതിയ പാത്രത്തിലും ഗ്ലാസും ഉപയോഗിച്ചായിരുന്നു. എന്തിനു ഇതിലെ സ്റ്റിക്കർ പോലും ഇളക്കി മാറ്റിയിട്ടിരുന്നില്ല എന്നത് മറ്റൊരു തമാശ!
ഇതിനെ വെറുമൊരു തമാശയായി കാണാൻ കഴിയില്ല, എന്നാലും ജാതി എന്നതിനെ എന്ത് മാത്രം ഉപയോഗിക്കുന്നു എന്ന് ചിന്തിക്കുമ്പോൾ, എന്ത് ഉത്തരമാന് പറയാനാവുക! ഈ പ്രഹസനങ്ങളും നാടകകങ്ങളും ഇനിയും നടക്കും. എന്നാലും ഡൽഹിയിൽ ബിജെപിക്ക് ഇനി നീണാൾ വാഴാൻ സാധികുമോ ആവോ! എന്നാലും ഈ നാടകീയ നേതാക്കന്മാർക്ക് ഗ്ളാസ്ലെയും പ്ലെയിറ്റിലെയും പുതിയ സ്റ്റിക്കർ പോലും ഇളക്കാൻ സാഡ്ജ്ഹിച്ചില്ലലോ, കഷ്ട്ടം!
click and follow Indiaherald WhatsApp channel