തിരുവനന്തപുരം ∙ കൊല്ലം തിരുവനന്തപുരം സെക്‌ഷനിൽ റെയിൽപാത നവീകരണജോലി നടക്കുന്നതിനാൽ ട്രെയിനുകൾക്ക്  താൽക്കാലികമായി നിയന്ത്രണവും സമയമാറ്റവും ഏർപ്പെടുത്തി. ചെന്നൈ എഗ്മോറിൽ നിന്നും  26, 28, 29, 30  ജൂലൈ 1, 3, 5, 6 തീയതികളിൽ പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്മോർ- ഗുരുവായൂർ എക്സ്പ്രസ് തിരുവനന്തപുരത്ത് താൽക്കാലികമായി സർവീസ്  അവസാനിപ്പിക്കും.

പകരം, തിരുവനന്തപുരത്തു നിന്നും പ്രത്യേക പാസഞ്ചർ ട്രെയിൻ, ചെന്നൈ എഗ്മോർ ഗുരുവായൂർ എക്സ്പ്രസിന്റെ ട്രെയിൻ നമ്പർ 16127 ഉപയോഗിച്ച് അതേ സ്റ്റോപ്പുകളോടെ ജൂൺ 27, 29, 30, ജൂലൈ 1,2,4,6,7 തീയതികളിൽ ഗുരുവായൂരിലേക്ക് സർവീസ് നടത്തും. 

പുനഃക്രമീകരിച്ച ട്രെയിൻ സർവീസുകൾ: കൊച്ചുവേളി ലോക്മാന്യ തിലക് ടെർമിനസ് ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ( നമ്പർ, 22114 ) കൊച്ചുവേളിയിൽ നിന്നും, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രി 12.35ന് പുറപ്പെടുന്നതിനു പകരം ഒരു മണിക്കൂർ 20 മിനിറ്റ് വൈകി പുലർച്ചെ 1.55 നായിരിക്കും പുറപ്പെടുക. ജൂൺ 27, ജൂലൈ 1,4, ദിവസങ്ങളിലായിരിക്കും ഈ മാറ്റം.

തിരുവനന്തപുരം സെൻട്രൽ - ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ നമ്പർ, 22653   തിരുവനന്തപുരത്തു നിന്നും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രി 12.30ന് പുറപ്പെടുന്നതിനു പകരം ഒരു മണിക്കൂർ 20 മിനിറ്റ് വൈകി പുലർച്ചെ 1.50നായിരിക്കും പുറപ്പെടുക. ജൂൺ 29, ജൂലൈ 6 തീയതികളിലാണ് മാറ്റം.


Find out more: