സംസ്‌ഥാനത്ത് ബസ് ചാർജ് വർദ്ധനവ് ഉടൻ! നിരക്ക് വർധനയുമായി ബന്ധപ്പെട്ട വിഷയം ഗതാഗത മന്ത്രി എൽഡിഎഫ് നേതാക്കളെ ധരിപ്പിച്ചിരുന്നു. നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി. സംസ്ഥാനത്ത് ബസ് ചാർജ് ഉടൻ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് ഇടതുമുന്നണി യോഗത്തിൽ ധാരണയായെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിനിമം ചാർജ് 12 രൂപയായി ഉയർത്തണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. എന്നാൽ എത്ര രൂപയാണ് വർധിപ്പിക്കുക എന്നതിൽ ഇതുവരെയും തീരുമാനമായിട്ടില്ല.
വിദ്യാർഥികളുടെ കൺസൻഷൻ മിനിമം ആറ് രൂപയാക്കണമെന്നും ആവശ്യമുണ്ട്. ബസ് ചാർജ് കൂട്ടാമെന്ന ധാരണയെത്തുടർന്നായിരുന്നു ഇന്ന് ആരംഭിക്കാനിരുന്ന പണിമുടക്ക് ബസ് ഉടമകൾ പിൻവലിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ മിനിമം ചാർജ്ജ് എട്ടിൽ നിലനിർത്തി ഒരു കിലോമീറ്ററിന് 70 പൈസയിൽ നിന്ന് 90 ആക്കി ഉയർത്തിയിരുന്നു. എട്ട് രൂപയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററിൽ നിന്നും രണ്ടരയും ആക്കിയിരുന്നു. എന്നാൽ ഇന്ധന വിലയിൽ വൻ വർധനവ് ഉണ്ടായതോടെയാണ് വീണ്ടും നിരക്ക് വർധനവ് എന്ന ആവശ്യം ബസുടമകൾ ഉന്നയിച്ചത്. ഇന്ധനവില വർധനയുടെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ബസുടമകൾ നിരക്ക് വർധന ആവശ്യപ്പെട്ടത്.
ചർച്ചയിൽ നിരക്ക് വർധനയടക്കമുള്ള കാര്യങ്ങളിൽ മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചുവെന്നായിരുന്നു റിപ്പോർട്ട്. സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി ആൻറണി രാജു നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാനുള്ള തീരുമാനം കഴിഞ്ഞദിവസം ഉണ്ടായത്. ഡീസൽ സബ്സിഡി നൽകുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപയാക്കി ഉയർത്തുക, കൊവിഡ്-19 കാലം കഴിയുന്നതുവരെ ബസുടമകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് ബസുടമകൾ ഉയർത്തുന്ന മറ്റ് ആവശ്യങ്ങൾ.
ഇന്ധനവില വർധനയുടെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ബസുടമകൾ നിരക്ക് വർധന ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം ജൂലൈയിൽ മിനിമം ചാർജ്ജ് എട്ടിൽ നിലനിർത്തി ഒരു കിലോമീറ്ററിന് 70 പൈസയിൽ നിന്ന് 90 ആക്കി ഉയർത്തിയിരുന്നു. സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി ആൻറണി രാജു നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാനുള്ള തീരുമാനം കഴിഞ്ഞദിവസം ഉണ്ടായത്. ചർച്ചയിൽ നിരക്ക് വർധനയടക്കമുള്ള കാര്യങ്ങളിൽ മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചുവെന്നായിരുന്നു റിപ്പോർട്ട്.
Find out more: