2020-ൽ ലോകത്ത് മൊത്തം 421 ശതകോടീശ്വരൻമാർ ആണുണ്ടായത്. ഓരോ ആഴ്ചയിലും 8 ശതകോടീശ്വരന്മാരാണ് ഉണ്ടായിരിക്കുന്നത് . മൊത്തം 3,288 ശതകോടീശ്വരൻമാരാണ് ഉള്ളത്.. ലോകത്തെ മൊത്ത ശതകോടീശ്വരന്മാരുടെയും സമ്പത്ത് ഈ കാലയളവിൽ 32 ശതമാനം ഉയർന്നു 14.7 കോടി ഡോളറായി ആണ് സമ്പത്തുയർന്നത്.ശതകോടീശ്വരൻമാരുടെ ‍ഞെട്ടിയ്ക്കുന്ന ആസ്തി വിവരങ്ങൾ വെളിപ്പെടുത്തുന്ന 2021ലെ ഗ്ലോബൽ ഹുറൂൺ റിച്ച് ലിസ്റ്റ് പുറത്ത്. ജർമനിയുടെ മൊത്തം ജിഡിപിയ്ക്ക് തുല്യമായ തുകയുടെ സമ്പത്താണ് ശതകോടീശ്വരന്മാർ കഴിഞ്ഞ വർഷം സമ്പത്തിനോട് കൂട്ടിച്ചേർത്തത്.



 3.5 ലക്ഷം ഡോളറാണ് ശതകോടീശ്വരൻമാരുടെ സമ്പാദ്യം ഉയർന്നത്. മൊത്തം 14.7 ലക്ഷം കോടി ഡോളറാണ് സമ്പാദ്യം. 68 രാജ്യങ്ങളിൽ നിന്നുമുള്ള 2,402 കമ്പനികളിൽ നിന്നുള്ള 3228 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തി പുറത്തു വിട്ട ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റിലാണ് വിവരങ്ങൾ ഉള്ളത്.ബെർനാർഡ് അർനോൾട്ടാണ് മൂന്നാം സ്ഥാനത്ത്. 11400 കോടി ഡോളറാണ് ആസ്തി. കൊവിഡ് പ്രതിസന്ധിക്കിടയിലും സമ്പന്നരുടെ കഴിഞ്ഞ പതിറ്റാണ്ടിലെ തന്ന ഏറ്റവും വലിയ സമ്പത്ത് വർദ്ധന 2020-ൽ ആയിരുന്നു.



ഓഹരി വിപണിയിലെ കുതിച്ചുചാട്ടം കഴിഞ്ഞ വർഷത്തിൽ ആഴ്ചയിൽ എട്ട് പുതിയ ശതകോടീശ്വരന്മാർ പുതിയതായി ഉണ്ടാകാൻ കാരണമായതായി ഹുറൂൺ ചെയർമാനും മുഖ്യ ഗവേഷകനുമായ റൂപർട്ട് ഹൂഗെവർഫ് വ്യക്തമാക്കുന്നു.ആഗോളതലത്തിൽ ഏറ്റവുമധികം സമ്പത്ത് എലൻ മസ്കിനാണ് . 15, 100 കോടി ഡോളറാണ് എലൻ മസ്ക് ഈ വർഷം തൻെറ സമ്പത്തിനോട് കൂട്ടിച്ചേർത്തത്. 19700 കോടി ഡോളറാണ് എലൻ മസ്കിൻെറ മൊത്തം സമ്പാദ്യം. 18,900 കോടി ഡോളർ സമ്പത്തുമായി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തുണ്ട്. 



29 ശതമാനം പേർ മാത്രമാണ് സ്വത്ത് പാരമ്പര്യമായി നേടിയത്. 231 സ്ത്രീകൾ സ്വയം പ്രയത്നത്തിലൂടെ സമ്പത്തുണ്ടാക്കി, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 51 പുതിയ വനിതാ ശതകോടീശ്വരരാണ് പട്ടികയിൽ ഇടം നേടിയത്..ആഗോള ശതകോടീശ്വരന്മാരിൽ 71 ശതമാനവും സ്വന്തം പ്രയത്നത്തിലൂടെ സമ്പത്തുണ്ടാക്കിയവരാണ്.  ലോകത്ത് കഴിഞ്ഞ വർഷം 421 ശതകോടീശ്വരൻമാർ ആണ് ഉടലെടുക്കുന്നത്. അതായത് ഓരോ ആഴ്ചയും 8 പുതിയ കോടീശ്വരൻമാർ വീതം സൃഷ്ടിയ്ക്കപ്പെടുന്നു. കൂടാതെ മൊത്തം സമ്പത്തിൽ 32 ശതമാനം വർധനവും. 

మరింత సమాచారం తెలుసుకోండి: