ആദ്യം പറഞ്ഞ വാക്ക് അറം പറ്റിയ പോലെയായി! അഭിനയത്തിലെ രസകരമായ സംഭവത്തെക്കുറിച്ച് ലെന പറയുന്നു! പഠിച്ചോണ്ടിരിക്കുന്ന സമയത്തായിരുന്നു സ്നേഹത്തിൽ അവസരം ലഭിച്ചത്. ഇടവേളയ്ക്ക് ശേഷമായാണ് രണ്ടാം ഭാവത്തിൽ നായികയായത്. പ്രതീക്ഷകളോടെ തുടങ്ങിയ സിനിമ സാമ്പത്തികമായി അത്ര വിജയമായിരുന്നില്ല. ആദ്യ സിനിമയായ സ്നേഹത്തിൽ സിദ്ദിഖ് കല്യാണം കഴിക്കുന്ന രംഗമുണ്ടായിരുന്നു. ഇതിനകം 18 സിനിമകളിൽ ഞങ്ങൾ ഭാര്യഭർത്താക്കൻമാരായി അഭിനയിച്ചിട്ടുണ്ട്. ഇതുവരെ പിരിഞ്ഞിട്ടില്ലെന്നും ലെന പറയുന്നു. ഫ്ളവേഴ്സ് ഒരുകോടിയിലെത്തിയപ്പോഴായിരുന്നു സിദ്ദിഖിനെക്കുറിച്ച് പറഞ്ഞത്.സിനിമയ്ക്ക് പുറമെ ടെലിവിഷനിലും താരം സാന്നിധ്യം അറിയിച്ചിരുന്നു. സൈക്കോളജി കരിയറാക്കാനായി ആഗ്രഹിച്ചെങ്കിലും കറങ്ങിത്തിരിഞ്ഞ് സിനിമയിലേക്ക് തന്നെ എത്തുകയായിരുന്നു ലെന.





   ലുക്കിലും പെരുമാറ്റത്തിലും വ്യത്യസ്തതകളുള്ള കഥാപാത്രങ്ങളുമായി മുന്നേറുകയാണ് ലെന.ആദ്യ സിനിമയിൽ എന്നെ കല്യാണം കഴിക്കുന്ന സീനുണ്ടായിരുന്നു. പിന്നീട് 18 തവണ അദ്ദേഹം തന്നെ എന്നെ കല്യാണം കഴിച്ചു. ഇതുവരെ ഡിവോഴ്സ് ചെയ്തിട്ടില്ല. ഇപ്പോൾ ഞങ്ങളുടെ 25ാം ആനിവേഴ്സറിയാണ്. സിദ്ദിഖ് ഇക്കയും ഞാനും ഇതേക്കുറിച്ച് പറഞ്ഞ് ഇപ്പോഴും ചിരിക്കാറുണ്ടെന്നായിരുന്നു ലെന പറഞ്ഞത്. സ്നേഹത്തിൽ അഭിനയിച്ചിരുന്ന സമയത്ത് എനിക്ക് 16 വയസേയുണ്ടായിരുന്നുള്ളൂ. കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങിയപ്പോൾ മുതൽ എന്തോ ഒരു അസ്വസ്ഥതയായിരുന്നു. മേളവും ബഹളവുമൊക്കെയായപ്പോൾ നല്ല ടെൻഷനായി. ശരിക്കും ഒരു കല്യാണം നടക്കുന്ന പ്രതീതിയായിരുന്നു.ഞാൻ സിനിമയിൽ അഭിനയിക്കുന്നത് ബോയ് ഫ്രണ്ടിന് ഇഷ്ടമല്ലായിരുന്നല്ലോ അന്ന്.






  അപ്പോൾ പിന്നെ കല്യാണ രംഗത്തിൽ അഭിനയിക്കുമ്പോൾ എങ്ങനെയായിരിക്കും പ്രതികരിക്കുന്നതെന്ന ആശങ്കയുമുണ്ടായിരുന്നു. ഇപ്പോൾ പുള്ളിയും സിനിമാക്കാരനായി. എന്റെ ടെൻഷനും കൂടി കണ്ടതോടെയായിരുന്നു സിദ്ദിഖ് ഇക്ക റാഗ് ചെയ്തത്. ഇതിപ്പോൾ ഞാൻ മൂന്ന് കെട്ട് കെട്ടിയാൽ എല്ലാ സിനിമയിലും എന്റെ ഭാര്യയായി അഭിനയിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്ന് തുടങ്ങിയതാണ്, ഇപ്പോൾ എന്നാലും എന്റെ അളിയായിലും സിദ്ദിഖ് ഇക്കയുടെ ഭാര്യയായി അഭിനയിച്ചു.അന്ന് വേർപിരിയാമെന്ന് എടുത്ത തീരുമാനം നല്ലതാണെന്ന് പിന്നീടുള്ള ജീവിതത്തിൽ ഞങ്ങൾക്ക് മനസിലായി. 




 
 ഞങ്ങളത് പറഞ്ഞിട്ടൊന്നുമില്ല. ഇപ്പോഴും ഞങ്ങൾ സുഹൃത്തുക്കളാണെന്നതിന്റെ കാരണം അതാണല്ലോ. ഒരു പൂവ് വിടരുന്നത് പോലെയാണ് പ്രണയം. ആ പൂവിന്റെ ആയുസ് വരെയേ അതുള്ളൂ. അതിന് നമ്മുടെ ആയുസ് വേണം എന്ന് നിർബന്ധം പിടിക്കുന്നത് ശരിയല്ലല്ലോ. അത് മണ്ടത്തരമാണ്. ഏറ്റവും ഭംഗിയായി അത് തീരുക, അത് മുഴുവനായും ആഘോഷിക്കുക. ഇതേ നിലപാടായിരുന്നു അഭിലാഷിനും.

Find out more: