രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്; 4809 ജനപ്രതിനിധികൾ വോട്ട് രേഖപ്പെടുത്തുന്നു! ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപദി മുർമുവും മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹയുമാണ് സ്ഥാനാർത്ഥികൾ. പതിനഞ്ചാമത് രാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് നടത്തുക സന്താൾ ഗോത്രവർഗ്ഗത്തിൽ നിന്നുള്ള ദ്രൗപദി മുർമു രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുൻപ് അധ്യാപികയായിരുന്നു. 1997ൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച് കൗൺസിലറായിരുന്നു. ഇതിനോടകം 60 ശതമാനത്തിലധികം വോട്ടുകൾ ദ്രൗപദി മുർമു ഉറപ്പാക്കിയിട്ടുണ്ട്. പാ‍ർലമെൻറിലെ 63 ാം നമ്പർ മുറിയിലാണ് വോട്ടെടുപ്പ് നടക്കുക.





  കൂടാതെ സംസ്ഥാന നിയമസഭകളിൽ പ്രത്യേകം സജ്ജീകരിച്ച മുറികളിലും വോട്ടെടുപ്പ് നടക്കും. ഈ മാസം 21നാണ് വോട്ടെണ്ണൽ നടക്കുന്നത്. മുൻ ബിജെപി നേതാവായിരുന്ന യശ്വന്ത് സിൻഹ ചന്ദ്രശേഖർ മന്ത്രിസഭയിലും വാജ്‌പേയി മന്ത്രി സഭയിലും കേന്ദ്രമന്ത്രിയായിരുന്നു. നിലവലെ ബിജെപി നേതൃത്വവുമായി ഉണ്ടായ അസ്വാരസ്യത്തെ തുടർന്ന് പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹത്തെ സംയുക്ത പ്രതിപക്ഷ പാർട്ടികളുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി നിർദേശിച്ചത് എൻസിപി നേതാവ് ശരദ് പവറായിരുന്നു. എം പിമാരും എം എൽ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക. 41 പാർട്ടികളുടെ പിന്തുണയാണ് ദ്രൗപദി മുർമുവിന് ഉള്ളത്. ദ്രൗപദി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിലൂടെ എൻഡിഎ വലിയ നേട്ടമാണ് കൈവരിച്ചതെന്നാണ് വിലയിരുത്തൽ.





  ശിവസേന, ഝാ‌ർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ എഎപി യശ്വന്ത് സിൻഹയെ പിന്തുണച്ച് രംഗത്തെത്തി. അതേസമയം ഇലക്ടറൽ കോളേജിൽ ബിജെപിയ്ക്ക് സ്ഥിതി അൽപം പരുങ്ങലിലാണ്. 48 ശതമാനം വോട്ടുകൾ മാത്രമാണ് ഭരണകക്ഷഇയ്ക്കുള്ളത്. പ്രതിപക്ഷത്തുള്ള യുപിഎയ്ക്ക് ഇത് 23 ശതമാനം മാത്രമാണെങ്കിലും പ്രതിപക്ഷ പാർട്ടികളെയെല്ലാം ഒപ്പം നിർത്തി 50 ശതമാനത്തിലധികം വോട്ട് നേടിയാൽ ബിജെപിയുടെ സ്ഥിതി പരുങ്ങലിലാകും. പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്തി വിജയം ഉറപ്പാക്കുക എന്നതാണ് ബിജെപി ആത്യന്തികമായി ലക്ഷ്യമിടുന്നത്. 






  മുൻ കേന്ദ്രമന്ത്രിയും ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന യശ്വന്ത് സിൻഹയെ ഇന്നലെയാണ് കോൺഗ്രസയും ടിഎംസിയും എൻസിപിയും അടക്കമുള്ള 17 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് തെരഞ്ഞെടുത്തത്. എന്നാൽ മുന്നോക്ക സമുദായത്തിൽപ്പെട്ട സിൻഹയ്ക്ക് എതിലാളിയെന്ന നിലയിൽ ഒഡീഷയിലെ സാന്താൾ സമുദായാംഗമായ മുർമുവിനെ ബിജെപി രംഗത്തിറക്കുകയായിരുന്നു. ആദിവാസി വനിതയെ രാഷ്ട്രപതിസ്ഥാനാർഥിയാക്കുന്നതു വഴി ലഭിക്കുന്ന പ്രതിച്ഛായയ്ക്ക് ഉപരിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യവും മുർമുവിൻ്റെ സ്ഥാനാർഥിത്വത്തിനു പിന്നിലുണ്ട്.


Find out more: