കോൺഗ്രസ് വനിതാ നേതാവ് വിബിതാ ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്! പല തവണയായി 14,16,294 രൂപ വാങ്ങിയ ശേഷം തിരികെ നൽകിയെല്ലെന്ന് കാണിച്ച് കടുത്തുരുത്തി സ്വദേശി മാത്യു സെബാസ്റ്റ്യനാണ് പോലീസിൽ പരാതി നൽകിയത്. തിരുവല്ല പോലീസാണ് കേസെടുത്തത്. കോൺഗ്രസ് വനിതാ നേതാവും അഭിഭാഷകയുമായ വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് പോലീസ് കേസ്. ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മല്ലപ്പള്ളി ഡിവിഷനിലെ സ്ഥാനാർഥിയായിരുന്നു വിബിത ബാബു. വിബിതയ്ക്ക് പുറമെ, അച്ഛൻ ബാബു തോമസിനെയും പ്രതി ചേർത്താണ് എഫ്ഐആർ. ഇവരുടെയും അക്കൗണ്ടുകളിലേക്കാണ് മാത്യു സെബാസ്റ്റ്യൻ പണം അയച്ചു നൽകിയത്. അമേരിക്കയിൽ താമസമാക്കിയ വ്യക്തിയാണ് പരാതിക്കാരൻ. 






   വസ്തു സംബന്ധമായ കേസുമായി ബന്ധപ്പെട്ട് 2020 ജൂലൈ 19നും 2021 ജനുവരി ഏഴിനുമിടയിൽ മണി ട്രാൻസ്ഫർ വഴി 8,78,117 രൂപയും 2021 മാർച്ച് 13 മുതൽ ഏപ്രിൽ 15വരെ 1,41,985 രൂപയും വാങ്ങി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനെന്ന പേരിൽ വിബിതയുടെ അച്ഛൻ ബാബുവിൻറെ അക്കൗണ്ടിലേക്ക് 2,91,984 രൂപയും വിബിതയുടെ നിർദേശാനുസരണം സുഹൃത്തിൻറെ അക്കൗണ്ടിലേക്ക് 1,04,208 രൂപയും ഉൾപ്പെടെ 14,16,294 രൂപയും വാങ്ങിയെന്നാണ് എഫ്ഐആർ. വിബിത സുഹൃത്ത് വഴിയാണ് മാത്യു സെബാസ്റ്റ്യൻ പരിചയപ്പെട്ടതെന്നാണ് എഫ്ഐആറിൽ പറയുന്നത്. കൊവിഡ് കാലം കഴിഞ്ഞശേഷം പണം തിരികെ നൽകാമെന്നായിരുന്നു വാഗ്ദാനം. 




  പണം കിട്ടില്ലെന്ന് മനസിലായപ്പോൾ ജൂൺ 17ന് വിബിതയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. എന്നിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് തിരുവല്ല പോലീസിൽ കേസ് കൊടുത്തതെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഇവർ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ വാർഡിൽ വിജയിക്കാൻ ബബിതയ്ക്ക് കഴിഞ്ഞില്ല. എൽഡിഎഫിനായിരുന്നു ഇവിടെ ജയം. 10469 വോട്ടുകൾക്കാണ് എൽഡിഎഫിൻറെ സി കെ ലതാകുമാരി വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി അഡ്വ. വിബിത ബാബുവിന് ലഭിച്ച 9178 വോട്ട്. മഹിളാ കോൺഗ്രസ് നേതാവായ വിബിത ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മല്ലപ്പള്ളി ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജനവിധി തേടിയിരുന്നു.





 വിബിത സുഹൃത്ത് വഴിയാണ് മാത്യു സെബാസ്റ്റ്യൻ പരിചയപ്പെട്ടതെന്നാണ് എഫ്ഐആറിൽ പറയുന്നത്. കൊവിഡ് കാലം കഴിഞ്ഞശേഷം പണം തിരികെ നൽകാമെന്നായിരുന്നു വാഗ്ദാനം. പണം കിട്ടില്ലെന്ന് മനസിലായപ്പോൾ ജൂൺ 17ന് വിബിതയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. എന്നിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് തിരുവല്ല പോലീസിൽ കേസ് കൊടുത്തതെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഇവർ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ വാർഡിൽ വിജയിക്കാൻ ബബിതയ്ക്ക് കഴിഞ്ഞില്ല. എൽഡിഎഫിനായിരുന്നു ഇവിടെ ജയം.

Find out more: