നടൻ കുഞ്ചാക്കോ ബോബന്റേതായി വരാനിരിക്കുന്നത് 9 സിനിമകൾ! കുഞ്ചാക്കോ ബോബന്റെതായിട്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു കമന്റ് വന്നിരുന്നു, 'ഉള്ള സിനിമകൾ എല്ലാം ഇങ്ങേര് എടുത്തിരിക്കുകയാണല്ലോ.. ഇങ്ങേര് പൈസ വാങ്ങാതെയാണോ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നേ' എന്ന്. ഇത് ഒരു അഭിമുഖത്തിൽ ചാക്കോച്ചന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പൊട്ടി ചിരിയ്ക്കുകയായിരുന്നു താരം. സത്യത്തിൽ ആ സംശയം ഇപ്പോൾ മൊത്തത്തിൽ എല്ലാവർക്കും തോന്നും. മലയാളത്തിൽ ഒൻപത് സിനിമകളിൽ നായകൻ കുഞ്ചാക്കോ ബോബനാണ് എന്നാണു ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കലാമൂല്യമുള്ളതും എന്റർടൈൻമെന്റ് ആയിട്ടുള്ളതുമായ ചിത്രങ്ങളാണ് വരാനിരിയ്ക്കുന്നത്. എന്നാൽ കൊവിഡ് ഭീതിയിൽ നിൽക്കുന്ന കേരളത്തിൽ ഈ സിനിമകളൊക്കെ എപ്പോൾ ചിത്രീകരിച്ചു തീർക്കും എന്നാണ് ആരാധകരുടെ സംശയം.
എന്ത് തന്നെയായാലും വരാനിരിയ്ക്കുന്ന ചാക്കോച്ചൻ ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. കുഞ്ചാക്കോ ബോബനൊപ്പം ജോജു ജോർജ്ജും വിനായകനും ദിലീഷ് പോത്തനും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഇ ഫോർ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ സമീർ താഹിർ ആണ് നിർമിയ്ക്കുന്നത്. സമീർ താഹിർ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹകനും. കമൽ കെ എം സംവിധാനം ചെയ്യുന്ന ചിത്രമാണ് പട. ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം ആരംഭിച്ചു. അഷ്‌റഫ് ഹമാസ് സംവിധാനം ചെയ്യുന്ന ഭീമന്റെ വഴി കോമഡി എന്റർടൈൻമെന്റ് ആണ്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ചാക്കോച്ചനൊപ്പം ചിന്നു ചാന്ദ്‌നിയും ചെമ്പൻ വിനോദ് ജോസഫും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചെമ്പോസ്‌കി മോഷന്റെ ബാനറിൽ ചെമ്പൻ വിനോദും ഓപിഎം സിനിമാസിന്റെ ബാനറിൽ ആഷിക് ആബുവും റിന കല്ലിങ്കലും ചേർന്നാണ് ചിത്രം നിർമിയ്ക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും രെണ്ടകത്തിനുണ്ട്.
ഫെല്ലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അരവിന്ദ് സ്വാമിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത്. 25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ തിരിച്ചെത്തുന്നു എന്നതാണ് ഒറ്റ് എന്ന ചിത്രത്തിന്റെ പ്രത്യകത തമിഴിലും മലയാളത്തിലുമായിച്ചാണ് ഒറ്റ് എന്ന ചിത്രം ഒരുക്കുന്നത്. തമിഴിൽ രെണ്ടഗം എന്നാണ് തമിഴിൽ ചിത്രത്തിന്റെ പേരിൽ. അതുപോലെ തന്നെ പേര് കൊണ്ട് തന്നെ ശ്രദ്ധ ആകർഷിച്ച ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനൊപ്പം ജാഫർ ഇടുക്കിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം പ്രഖ്യാപിച്ചിട്ടേയുള്ളൂ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. സൂപ്പർഹിറ്റ് വിജയം നേടിയ അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമാണ് മിഥുൻ മാനുവൽ തോമസ് തന്നെ സംവിധാനം ചെയ്യുന്ന ആറാം പാതിര. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതാണെന്നും മറ്റ് കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല എന്നുമാണ് സംവിധായകൻ പറഞ്ഞത്. ഒരു മിസ്റ്ററി ത്രില്ലറാണ്.
അഞ്ചാം പാതിരയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ആറാം പാതിര. കുഞ്ചാക്കോ ബോബൻ അൻവർ ഹുസൈൻ എന്ന കൺസട്ടിങ് ക്രിമിനോളജിസ്റ്റ് ആയി എത്തുന്ന ആറാം പാതിരയിൽ മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല. ഷൈജു ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത് സുഷിൻ ശ്യാമാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി മനീഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അറിയിപ്പ്. കുഞ്ചാക്കോ ബോബൻ നിർമ്മിയ്ക്കുന്ന നൂറാമത്തെ ചിത്രം എന്ന പ്രത്യേകതയോടെയാണ് അറിയിപ്പ് എത്തുന്നത്. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി എടുത്ത ഹൊറർ ചിത്രമായ എസ്രയ്ക്ക് ശേഷം ജെ കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്ർർ.
എസ്രയ്ക്ക് നേരെ വിപരീതമായ്, ഗ്ർർ സമ്പൂർണ ഹാസ്യ ചിത്രമാണെന്നാണ് വിവരം. കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു. ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ ജോർജ്ജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറിയം ടൈലേഴ്‌സ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിയ്ക്കുന്ന ചിത്രത്തിൽ സൗബിൻ ഷഹീറാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.
Find out more: