നിമിഷ ഫാത്തിമയെ വെടിവെച്ചു കൊല്ലണമെന്ന് അവതാരകൻ! അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്ന നിമിഷയെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതിനു പകരം വെടിവെച്ചു കൊല്ലണമെന്നായിരുന്നു അവതാരകന്റെ പരാമർശം. പ്രകോപനപരമായി സംസാരിച്ച അവതാരകനെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. നിമിഷ ഫാത്തിമയെ വെടിവെച്ചു കൊല്ലണമെന്നു പറഞ്ഞ റിപ്പോർട്ടറുടെ മൈക്കും കാമറയും വലിച്ചെറിഞ്ഞ് നിമിഷയുടെ അമ്മ ബിന്ദു സമ്പത്ത്.തന്റെ മകൾക്ക് ഈ ഗതികേട് ഒരുക്കിയ ആളുകൾ ഇവിടെ തിരുവനന്തപുരത്ത് സുഖമായ ജീവിതം നയിക്കുകയാണ്. 



  അവിടേക്ക് മതം മാറ്റി കൊണ്ടുപോയെന്ന് പറയുമ്പോൾ അതിനു വേണ്ടി പ്രവർത്തിക്കുന്ന ചെറുപ്പക്കാർ ഇവിടെയുണ്ട്. വീണ്ടും അവർക്ക് സാമൂഹികമായി ഇടപെടാം, പെൺകുട്ടികളെ പിടിക്കാം. മെഡിസിനും എഞ്ചിനീയറിങ്ങും പഠിക്കുന്നവരെ ടാർഗറ്റ് ചെയ്യുന്ന ഒരു ഗ്രൂപ്പുണ്ട്. അവർക്കെതിരെ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ബിന്ദു ചോദിച്ചു. അത് ആദ്യം നടത്തി കാണിക്കൂ എന്നും ബിന്ദു പറഞ്ഞു.ഹേബിയസ് കോർപ്പസ് ഹർജിയാണ് നിമിഷ ഫയൽ ചെയ്തിരിക്കുന്നത്. ജയിലിൽ കഴിയുന്ന നിമിഷ അടക്കമുള്ളവരെ ഇന്ത്യക്ക് കൈമാറാൻ തയ്യാറാണെന്ന് അഫ്ഗാൻ സർക്കാർ അറിയിച്ചെങ്കിലും ഇന്ത്യ നിലപാടെടുത്തിട്ടില്ല.നിമിഷ ഫാത്തിമയെ വെടിവെച്ചു കൊല്ലണമെന്നു പറഞ്ഞ റിപ്പോർട്ടറുടെ മൈക്കും കാമറയും വലിച്ചെറിഞ്ഞ് നിമിഷയുടെ അമ്മ ബിന്ദു സമ്പത്ത്. 



   ഇവരെ തിരികെയെത്തിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതിനിടെയാണ് മകളെ തിരികെ എത്തിക്കണമെന്ന ആവശ്യവുമായി ബിന്ദു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. നിമിഷയേയും മകനേയും രാജ്യത്ത് തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു ഹൈക്കോടതിയിൽ ഹർജി നൽകി.ലോക മനസാക്ഷി ഏതെങ്കിലും അമ്മയുടെ കണ്ണീരും സങ്കടവും കണ്ട് സന്തോഷിക്കുന്നുണ്ടെങ്കിൽ അത് ഈ അമ്മയുടേതു തന്നെയാണ്.



   ഒരു സൈനികന്റെ അമ്മയെന്നു പറഞ്ഞ് അഭിമാനിക്കുന്നതിനു പകരം ഒരു തീവ്രവാദിനിയുടെ അമ്മയാണ് അവരെ നാട്ടിലേക്ക് കൊണ്ടു വരണമെന്നാണ് പറയുന്നത്..." എന്നായിരുന്നു അവതാരകന്റെ അധിക്ഷേപം. ഇതോടെ ഇയാളുടെ കൈയ്യിൽ നിന്നും മൈക്ക് തട്ടിപ്പറിച്ച ബിന്ദു മൈക്കും കാമറയും വലിച്ചെറിയുകയായിരുന്നു."നിമിഷ ഫാത്തിമ എന്ന തീവ്രവാദിയെ വെടിവെച്ചു കൊല്ലുന്നതിനുള്ള തീരുമാനമാണ് എടുക്കേണ്ടതെന്ന് ഈ അമ്മയുടെ മുന്നിൽ വെച്ചുതന്നെ പറയുന്നു.

Find out more: