ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമം;  യുഎസ് ഇടപെടൽ ഉണ്ടാകുമോ? ഇറാനുമായി ചർച്ചക്കില്ലെന്നും, പൂർണ്ണമായ കീഴടങ്ങലാണ് ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് വ്യോമസേന ഇസ്രായേലിന് ഇന്ധനം നൽകുന്നത് ഉൾപ്പെടെ കൂടുതൽ സഹായങ്ങൾ നൽകിയേക്കും. സംയുക്ത സൈനിക നീക്കവും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ അമേരിക്ക തങ്ങളുടെ ഇടപെടൽ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.ട്രംപിൻ്റെ പ്രതികരണത്തോടെ അമേരിക്ക ഇറാൻ ഇസ്രായേൽ സംഘർഷത്തിൽ പങ്കാളിത്തം കൂട്ടുമോ എന്ന ആശങ്കയാണ് ഉയർന്നിരിക്കുന്നത്. ഇറാനിലെ ഫോർഡോ ആണവ കേന്ദ്രം തകർക്കാൻ യുഎസ് ശ്രമിച്ചേക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇറാൻറെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും ഖമനേയി നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.




 അമേരിക്കൻ പൗരൻമാരെയും സൈനികരെയും ലക്ഷ്യമിടരുതെന്നും ട്രംപ് പറഞ്ഞു. സോഷ്യൽ മീഡിയയായ ട്രൂത്ത് പോസ്റ്റിലൂടെയാണ് ട്രംപിൻ്റെ പ്രതികരണം. യുദ്ധം ആരംഭിച്ചതിന് ശേഷം നേരിട്ടുള്ള ഒരു പ്രസ്താവന ആദ്യമായിട്ടാണ് ട്രംപ് നടത്തുന്നത്.അതേസമയം ഖമനേയിയെ വധിക്കുകയില്ലെന്ന് പറയുമ്പോൾ തന്നെ ഭീഷണിയും കൂടി ട്രംപ് മുന്നോട്ട് വെക്കുന്നുണ്ട്. ‘എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാം. ഇപ്പോൾ കൊലപ്പെടുത്താൻ ഉദ്ദേശമില്ല. പക്ഷേ ജനങ്ങൾക്ക് നേരെ മിസൈലുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഞങ്ങളുടെ ക്ഷമ, അത് നേർത്ത് വരികയാണ്.’ എന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്.അതിനിടെ അമേരിക്കയോട് ബംങ്കർ ബസ്റ്റിങ് ബോംബുകൾ ഇസ്രായേൽ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇറാൻറെ ആണവശേഷിയുടെ പ്രധാന ഭാഗം ഭൂഗർഭ കേന്ദ്രങ്ങളിലാണ്. ഇതു തകർക്കുന്നതിനായാണ് ബംങ്കർ ബസ്റ്റിങ് ബോംബുകൾ ഇസ്രായേൽ നിലവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ അമേരിക്ക ഇത് നൽകിയിട്ടില്ല.




അമേരിക്കയുടെ 30 ഏരിയൽ ഇന്ധന ടാങ്കുകൾ സംഘർഷ മേഖലയിലേക്കെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നൽകാനാണ് ഇവയെന്ന് സൂചന. അമേരിക്കയും ബ്രിട്ടനും പശ്ചിമേഷ്യയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങൾ അയച്ചിട്ടുമുണ്ട്. ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രത്യാക്രമണം ആരംഭിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്.ഇറാനുമായി ചർച്ച നടത്താൻ താല്പര്യമില്ലെന്ന് ട്രംപ് പറഞ്ഞു. താൽക്കാലിക വെടിനിർത്തലല്ല, പൂർണ്ണമായ പരിഹാരമാണ് ലക്ഷ്യമെന്നും ട്രം പറയുന്നു. ഇസ്രായേലി യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നൽകാൻ യുഎസ് എയർ ഫോഴ്സിനോട് ട്രംപ് നിർദ്ദേശിച്ചേക്കാമെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥർ സൂചന നൽകി. കഴിഞ്ഞ ദിവസങ്ങളിൽ 30 ൽ അധികം ടാങ്കറുകൾ ഈ മേഖലയിലേക്ക് അയച്ചത് ഇതിൻ്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തുന്നത്.


Find out more: