ത്രെഡ്സിൽ മോഹൻലാലിനെ പിന്നിലാക്കി ദുൽഖർ സൽമാൻ! സോഷ്യൽ മീഡിയ ത്രെഡ്‌സ് എന്ന ആപ്പിന് പിന്നാലെയാണ്! ആപ്പ് പുറത്തിറക്കി മണിക്കൂറുകൾക്കകം തന്നെ ത്രെഡ്സ് തരംഗമായി മാറിയിരുന്നു. പൊതുവേ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വളരെ ആക്ടീവായിട്ടുള്ളവരാണ് സെലിബ്രിറ്റികൾ. ഇപ്പോഴിതാ സിനിമ താരങ്ങളും ത്രെഡ്സിൽ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. മോഹൻലാലും ദുൽഖർ സൽമാനുമെല്ലാം ഇതിനോടകം തന്നെ ത്രെഡ്സിൽ അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞു. നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് ഇരുവരേയും ഫോളോ ചെയ്യുന്നത്. ത്രെഡ്സിലേക്കുള്ള മെഗാസ്റ്റാറിന്റെ വരവിനായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയയും. എന്നാൽ മമ്മൂട്ടിക്കമ്പനി ത്രെഡ്സിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. മലയാളത്തിൽ നിന്നുള്ള നടിമാരും ത്രെഡ്സിൽ സജീവമായിക്കഴിഞ്ഞു. നമിത പ്രമോദ്, അഹാന കൃഷ്ണ, പേളി മാണി തുടങ്ങിയവരും ത്രെഡ്സിലെത്തി.
ത്രെഡ്സിൽ പേളി വളരെയധികം ആക്ടീവായതോടെ ത്രെഡ്സ് ഉപഭോക്താക്കളുടെ സംസ്ഥാന പ്രസിഡന്റാക്കാൻ ഒരുങ്ങുകയാണ് ആരാധകർ.ദുൽഖറിനാണ് നിലവിൽ മോഹൻലാലിനേക്കാൾ ഫോളോവേഴ്സുള്ളത്. എന്നാൽ മമ്മൂട്ടി ഇതുവരെ അക്കൗണ്ട് തുടങ്ങിയിട്ടില്ല. നടിമാരായ തമന്ന ഭാട്ടിയ, പരിനീതി ചോപ്ര, സണ്ണി ലിയോണി, തപ്സി പന്നു, മൃണാൽ താക്കൂർ തുടങ്ങിയ നടിമാരും ത്രെഡ്സിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. എന്തായാലും പുതിയ പ്ലാറ്റ്ഫോമിലേക്കുള്ള താരങ്ങളുടെ വരവിനേ ഇരുകൈയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു ട്വിറ്ററിന് വെല്ലുവിളിയായി മെറ്റ ത്രെഡ്സ് ആപ്പ് പുറത്തിറക്കിയത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഗംഭീര സ്വീകരണമായിരുന്നു ത്രെഡ്സിന് ലഭിച്ചത്.
മോളിവുഡിനൊപ്പം തന്നെ മറ്റു ഭാഷയിലെ താരങ്ങളും ത്രെഡ്സിൽ അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞു.ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഉപയോഗിച്ചാണ് ആപ്പ് ലോഗിൻ ചെയ്യാനാവുക. പരമാവധി 500 ക്യാരക്ടർ പോസ്റ്റ് ചെയ്യാം. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും പോസ്റ്റ് ചെയ്യാം. പോസ്റ്റുകൾ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും കമന്റ് ഇടാനുമൊക്കെ ഇതിൽ പറ്റും. ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരെ ഇതിൽ ഫോളോ ചെയ്യുകയും ചെയ്യാം. നൂറിലധികം രാജ്യങ്ങളിലാണ് ത്രെഡ്സ് അവതരിപ്പിച്ചിരിക്കുന്നത്.ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നുമാണ് ആപ് ഡൗൺലോഡ് ചെയ്യേണ്ടത്.
നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് ഇരുവരേയും ഫോളോ ചെയ്യുന്നത്. ത്രെഡ്സിലേക്കുള്ള മെഗാസ്റ്റാറിന്റെ വരവിനായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയയും. എന്നാൽ മമ്മൂട്ടിക്കമ്പനി ത്രെഡ്സിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. മലയാളത്തിൽ നിന്നുള്ള നടിമാരും ത്രെഡ്സിൽ സജീവമായിക്കഴിഞ്ഞു. നമിത പ്രമോദ്, അഹാന കൃഷ്ണ, പേളി മാണി തുടങ്ങിയവരും ത്രെഡ്സിലെത്തി. ത്രെഡ്സിൽ പേളി വളരെയധികം ആക്ടീവായതോടെ ത്രെഡ്സ് ഉപഭോക്താക്കളുടെ സംസ്ഥാന പ്രസിഡന്റാക്കാൻ ഒരുങ്ങുകയാണ് ആരാധകർ.ദുൽഖറിനാണ് നിലവിൽ മോഹൻലാലിനേക്കാൾ ഫോളോവേഴ്സുള്ളത്. എന്നാൽ മമ്മൂട്ടി ഇതുവരെ അക്കൗണ്ട് തുടങ്ങിയിട്ടില്ല. നടിമാരായ തമന്ന ഭാട്ടിയ, പരിനീതി ചോപ്ര, സണ്ണി ലിയോണി, തപ്സി പന്നു, മൃണാൽ താക്കൂർ തുടങ്ങിയ നടിമാരും ത്രെഡ്സിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. എന്തായാലും പുതിയ പ്ലാറ്റ്ഫോമിലേക്കുള്ള താരങ്ങളുടെ വരവിനേ ഇരുകൈയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു ട്വിറ്ററിന് വെല്ലുവിളിയായി മെറ്റ ത്രെഡ്സ് ആപ്പ് പുറത്തിറക്കിയത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഗംഭീര സ്വീകരണമായിരുന്നു ത്രെഡ്സിന് ലഭിച്ചത്.
Find out more: