ഇസ്രായേൽ ഹമാസ് സംഘർഷം: ലോകത്തെ കാത്തിരിക്കുന്നത് വലിയ ഫലങ്ങൾ! എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗീത ഗോപിനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ ഇത് എണ്ണവിലയെ ബാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. ഉയരുന്ന എണ്ണ വില ആഗോള ജിഡിപിയെ ബാധിക്കും. ഇത് പണപ്പെരുപ്പം വർധിപ്പിക്കാൻ കാരണമായെന്ന് ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടുന്നു. ഇസ്രായേൽ- ഹമാസ് സംഘർഷം മൂലം ഇതുവരെ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നിരിക്കുകയാണ്. യുദ്ധം കുടിയേറ്റ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും പ്രശ്ന ബാധിത മേഖലയിലെയും അനുബന്ധ മേഖലകളിലെയും ടൂറിസത്തെ ബാധിക്കുമെന്നും ഗോപിനാഥ് പറയുന്നു. ഇസ്രായേൽ- ഹമാസ് സംഘർഷം തുടർന്നാൽ ദുരവ്യാപക ഫലങ്ങൾ ഉണ്ടാകാമെന്ന സൂചനകൾ നൽകി ഐ‌എം‌എഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗീത ഗോപിനാഥ്. സംഘർഷം തുടരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയിൽ സ്വാധീനം ചെലുത്തും എന്ന് ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടി.





    പ്രത്യേകിച്ചും പല രാജ്യങ്ങളും ഉയരുന്ന പണപ്പെരുപ്പവുമായി പോരാടുകയാണ് ഇപ്പോൾ.ആഗോള സമ്പദ്‌വ്യവസ്ഥയിലും വിപണിയിലും ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ സ്വാധീനമുണ്ട്. ആഗോള എണ്ണ വിതരണത്തിന്റെ മൂന്നിലൊന്ന് മിഡിൽ ഈസ്റ്റിൽ നിന്നാണ്. സംഘർഷം രൂക്ഷമായതോടെ കഴിഞ്ഞ ആഴ്ചകളിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിരുന്നു. അസംസ്കൃത എണ്ണവില ബാരലിന് 90.20 രൂപയിലാണ്. ഈ പ്രതിസന്ധി മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കും. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പമാണ് ലോക രാജ്യങ്ങൾ ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി. പണപ്പെരുപ്പം പല രാജ്യങ്ങളിലും ക്രമാതീതരമായി ഉയരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ ബാധിക്കുന്നുണ്ട്. ഇതിനിടയിലാണ് ഇസ്രയേലിനെതിരായ ഹമാസിൻെറ അപ്രതീക്ഷിത ആക്രമണം.





  ഇസ്രായേൽ ഹമാസ് സംഘർഷവും കുടിയേറ്റവും എല്ലാം പശ്ചിമേഷ്യയിലെ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് കാരണമായിരി ക്കുകയാണ്. ഇസ്രായേലിൽ യുദ്ധം തുടരുന്നത് വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ ബാധിക്കും. ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെയും ഇത് ബാധിക്കാം. എണ്ണ വിലയിൽ ഉണ്ടാകുന്ന പത്തുശതമാനം വർദ്ധന പോലും പണപ്പെരുപ്പത്തിൽ 0.4 ശതമാനം വർധന വരുത്തും. ഇത് ആഗോള ജിഡിപി വളർച്ചയെ ബാധിക്കും. ജിഡിപി വളർച്ച 0.15 ശതമാനം വരെ കുറയാൻ കാരണമാകും. എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗീത ഗോപിനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. 




  യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ ഇത് എണ്ണവിലയെ ബാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. ഉയരുന്ന എണ്ണ വില ആഗോള ജിഡിപിയെ ബാധിക്കും. ഇത് പണപ്പെരുപ്പം വർധിപ്പിക്കാൻ കാരണമായെന്ന് ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടുന്നു. ഇസ്രായേൽ- ഹമാസ് സംഘർഷം മൂലം ഇതുവരെ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നിരിക്കുകയാണ്. യുദ്ധം കുടിയേറ്റ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും പ്രശ്ന ബാധിത മേഖലയിലെയും അനുബന്ധ മേഖലകളിലെയും ടൂറിസത്തെ ബാധിക്കുമെന്നും ഗോപിനാഥ് പറയുന്നു.

Find out more: