18 ടേക്ക് പോയി അന്ന്! രംഭയെക്കുറിച്ച് മനോജ് കെ ജയൻ! അഭിനയം മാത്രമല്ല പാട്ടും വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചിരുന്നു. സ്റ്റേജ് ഷോകളിൽ ഗാനങ്ങളുമായി അദ്ദേഹം എത്താറുണ്ട്. കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ സർഗത്തെക്കുറിച്ചും, ചിത്രത്തിലെ സഹതാരങ്ങളെക്കുറിച്ചും വാചാലനായുള്ള മനോജിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. തെന്നിന്ത്യൻ സിനിമകളിലെല്ലാമായി തിളങ്ങിയ രംഭയുടെ ആദ്യ ചിത്രം കൂടിയാണ് സർഗം. ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ തങ്കമണി എന്ന കഥാപാത്രത്തെയായിരുന്നു രംഭ അവതരിപ്പിച്ചത്. കുട്ടൻ തമ്പുരാനായത് മനോജ് കെ ജയനായിരുന്നു. ഏത് തരം ക്യാരക്ടറും അനായാസേന അവതരിപ്പിക്കുന്നതാണ് ഒരു അഭിനേതാവിന്റെ വിജയം.
വില്ലത്തരമായാലും സ്വഭാവിക കഥാപാത്രമായാലും നായകനായാലും മനോജ് കെ ജയൻ റെഡിയാണ്. കുട്ടൻ തമ്പുരാൻ ആത്മഹത്യ ചെയ്യുന്ന രംഗം ചിത്രീകരിച്ചതിനെക്കുറിച്ചും മനോജ് സംസാരിച്ചിരുന്നു. ഞാൻ രാവിലെ മുതൽ തൂങ്ങിക്കിടക്കുകയാണ്, രംഭ പാലുമായി വന്നിട്ട് ഹാ എന്ന് അലറിക്കരയണം. ആക്ഷൻ പറയുമ്പോൾ അവൾക്ക് കരച്ചിൽ വരുന്നില്ല. 18 ടേക്കെടുത്തിട്ടും ശരിയായില്ല. ആരെങ്കിലും ഈ കുട്ടിക്ക് നന്നായി പറഞ്ഞ് കൊടുക്കൂ, ഞാൻ താഴെ പോവുകയാണെന്ന് പറഞ്ഞ് ഹരൻ സാർ പോവുകയായിരുന്നു. എത്ര നേരമായി ഇത് ചെയ്യാൻ പറയുന്നു എന്നൊക്കെ ചോദിച്ചിരുന്നു. എന്നെ താഴെ ഇറക്കാൻ പറ്റുമോയെന്ന് ഞാൻ ചോദിക്കുന്നുണ്ടായിരുന്നു. അങ്ങനെ എന്നെ താഴെ ഇറക്കിയതിന് ശേഷം വീണ്ടും റിഹേഴ്‌സൽ നോക്കി. പിന്നെ ചെയ്തപ്പോൾ കുറച്ചൂടെ കരച്ചിൽ വന്നു, ബാക്കി ഡബ്ബിംഗിന്റെ സമയത്ത് ചെയ്യുകയായിരുന്നു.
ഇതേ സിനിമ തെലുങ്കിൽ ചെയ്തപ്പോൾ രംഭ നല്ല ബ്രില്യന്റ് നടിയായി മാറി. ഈ കരച്ചിലൊക്കെ അവിടെ നന്നായി ചെയ്തു. ഞാനുണ്ടെങ്കിലേ ചെയ്യുകയുള്ളൂ എന്ന് തെലുങ്കിലുള്ളവർ പറഞ്ഞിരുന്നു. പ്രതിഫലമൊന്നും കുറയ്ക്കണ്ട, കൃത്യമായി ചോദിച്ച് വാങ്ങിക്കോളൂയെന്ന് അന്ന് ഹരൻ സാർ എന്നോട് പറഞ്ഞിരുന്നു. ഞാൻ തെലുങ്ക് കുത്തിയിരുന്ന് പഠിക്കുകയായിരുന്നു. പ്രോംപ്റ്റിംഗിൽ എങ്ങനെ പറയാനാണ്. അതുകൊണ്ട് ഞാൻ കുത്തിയിരുന്ന് പഠിക്കുകയായിരുന്നു. കുട്ടൻ തമ്പുരാൻ ആത്മഹത്യ ചെയ്യുന്ന രംഗം ചിത്രീകരിച്ചതിനെക്കുറിച്ചും മനോജ് സംസാരിച്ചിരുന്നു.
ഞാൻ രാവിലെ മുതൽ തൂങ്ങിക്കിടക്കുകയാണ്, രംഭ പാലുമായി വന്നിട്ട് ഹാ എന്ന് അലറിക്കരയണം. ആക്ഷൻ പറയുമ്പോൾ അവൾക്ക് കരച്ചിൽ വരുന്നില്ല. മനോജിന് അന്ന് പറഞ്ഞ തമാശകളൊക്കെ ഓർമ്മയുണ്ടോ. ഞാനും വിനീതും മനോജുമൊക്കെ രംഭയെ കളിയാക്കാറുണ്ടായിരുന്നില്ലേ, ഡാൻസറിയില്ല, പാട്ടറിയില്ല എന്നൊക്കെ പറഞ്ഞ്. ഇപ്പോൾ രംഭ എവിടെ എത്തി അല്ലേയെന്നായിരുന്നു ഊർമ്മിള ഉണ്ണി ചോദിച്ചത്.
Find out more: