
ഔട്ടർ ഡൽഹിയിലെ റിങ് റോഡിൽ ട്രാക്ടർ റാലി നടത്തുമെന്നാണ് കർഷകർ പ്രഖ്യാപിച്ചിരിക്കുന്നത്.ബുധനാഴ്ച കർഷകരുമായി നടത്തിയ പത്താംവട്ട ചർച്ചയിലാണ് കേന്ദ്രം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. തുടർന്ന് കൂടിയാലോചനയ്ക്കു ശേഷം വ്യക്തമാക്കാമെന്നാണ് കർഷകർ വ്യക്തമാക്കിയത്. സംയുക്ത കിസാൻ മോർച്ച യോഗം ചേർന്നതിനു ശേഷമാണ് കേന്ദ്രത്തിന്റെ നിർദ്ദേശം തള്ളിയത്. അതേസമയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കാർഷിക ബില്ലിനെതിരെ പഞ്ചാബിൽ കർഷകർ നടത്തിയ പ്രതിഷേധം. സമരത്തിനിടെ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്ന കർഷകർ. പ്രതിഷേധം ശക്തമായതോടെ പോലീസ് പ്രതിരോധം മറികടക്കാൻ ബാരിക്കേഡിന് മുകളിൽ കയറിയിരുന്ന് പ്രതിഷേധിക്കുന്ന കർഷകർ.
കാർഷിക ബില്ലിനെതിരെ പഞ്ചാബിൽ കർഷകർ നടത്തിയ റാലിയിൽ പോസ്‌റ്ററുകളുമായി നടന്ന് നീങ്ങുന്ന പ്രതിഷേധക്കാർ.പഞ്ചാബിലും ഹരിയാനയിലുമായി നടന്ന കർഷക പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് കർഷകരാണ് പ്രതിഷേധങ്ങളിൽ പങ്കെടുത്തത്.കൂടാതെ ചെറുതും വലുതമായ നിരവധി പ്രതിഷേധങ്ങളാണ് പഞ്ചാബിലും ഹരിയാനയിലുമായി നടന്നത്. പഞ്ചാബിലെ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു റെയിൽ തടയൽ സമരം.
കാർഷിക ബില്ലുകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ച് കർഷകർ. കാർഷിക നിയമം ഒന്നരവർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്രസർക്കാരിന്റെ വാഗ്ദാനം കർഷകർ തള്ളി. കർഷകരുടെ പുതിയ സമിതി രൂപീകരിച്ച ശേഷം ചർച്ച നടത്താമെന്നായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനം. വിവാദ നിയമം പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് കർഷകരുടെ തീരുമാനം. ബുധനാഴ്ച കർഷകരുമായി നടത്തിയ പത്താംവട്ട ചർച്ചയിലാണ് കേന്ദ്രം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. തുടർന്ന് കൂടിയാലോചനയ്ക്കു ശേഷം വ്യക്തമാക്കാമെന്നാണ് കർഷകർ വ്യക്തമാക്കിയത്. സംയുക്ത കിസാൻ മോർച്ച യോഗം ചേർന്നതിനു ശേഷമാണ് കേന്ദ്രത്തിന്റെ നിർദ്ദേശം തള്ളിയത്.