ഏട്ടന് അറിയില്ലേ എനിക്ക് സ്ട്രോബെറി ഇഷ്ടല്ലെന്ന്; നടൻ മോഹൻലാലിന്റെ ജന്മദിനത്തിന് കേക്ക് കട്ട് ചെയ്ത് ആഘോഷിച്ച്‌ ഭാര്യ സുചിത്ര! അറുപത്തിനാല് വയസ്സായി മലയാളികളുടെ സ്വന്തം ലാലിന്. പതിനേഴാം പതിനേഴാം വയസ്സ് മുതൽ സിനിമയിൽ ഉണ്ട് മോഹൻലാൽ. നടനായും, സംവിധായകൻ ആയും നിർമ്മാതാവായും ഒക്കെ പ്രേക്ഷകർക്ക് ഒപ്പമുള്ള നടൻ. നടനം മാത്രമല്ല നാട്യവും വശമുള്ള താരം. നാടകരംഗത്തും തന്റെ കഴിവ് തെളിയിച്ച അതുല്യ പ്രതിഭ. അങ്ങനെ അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് ഈ മഹാനടന്. ബിഗ് ബോസിന്റെ കഴിഞ്ഞ ആറുസീസണുകൾ അവതരിപ്പിച്ചു കൈയ്യടി നേടിയ നടൻ കഴിഞ്ഞദിവസം ആ വേദിയിൽ വച്ച് വികാരാധീനനായി മാറുന്നത് മലയാള ബിഗ് ബോസ് പ്രേമികൾ കണ്ടതാണ്. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമാണ് തന്നെ ബിഗ് ബോസിൽ അവതാരകൻ ആക്കാൻ പ്രേരിപ്പിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്.





മാത്രമല്ല എയർപോർട്ടിൽ ഒക്കെ നിക്കുമ്പോൾ അവിടെയുള്ള സാധാരണ ജീവനക്കാർ ബിഗ് ബോസിനെക്കുറിച്ചു പറയുന്നതും അവർ തന്നെ ഒരു മീഡിയേറ്റർ ആയി കാണുന്നതിൽ സന്തോഷമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. നാടെങ്ങുമുള്ള ലാലേട്ടൻ ഫാൻസ്‌ അത്യന്തം ആഘോഷഭരിതം ആക്കിയ ഒരു ദിവസം ആയിരുന്നു മെയ് 21. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകന്റെ കണ്ണും കരളും നിറച്ച പ്രതിഭ.മാത്രമല്ല കേക്കിൽ നിന്നൊരു സ്ട്രോബെറി സുചിത്രക്ക് കൊടുക്കാൻ ശ്രമിക്കുമ്പോൾ എനിക്ക് സ്ട്രോബറി ഇഷ്ടം അല്ലെന്നു പറയുകയാണ് താരപത്നി. മാത്രമല്ല കേക്ക് ചെറിയ ഒരു പീസ് ലാൽ സുചിത്രക്ക് വായിൽ വച്ച് കൊടുത്ത് കൈ എടുക്കാൻ ശ്രമിച്ചപ്പോൾ കൈയ്യിൽ ഒറ്റ കടി കടിക്കുന്ന സുചിത്രയുടെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ വൈറലാകുന്നത്. മുപ്പത്തിയഞ്ചു വര്ഷത്തോളമായി ഇരുവരും ജീവിതത്തിൽ ഒരുമിച്ചിട്ട്. ഇരുവീട്ടുകാരും നടത്തികൊടുത്ത വിവാഹം ആയിരുന്നു എങ്കിലും പ്രണയത്തിലൂടെയാണ് ഇരുവരും ഒനായത്. അന്നുമുതൽ ഇരുവരും പ്രണയത്തിൽ തന്നെയാണ്.





ഒരു ആരാധിക എന്ന നിലയിൽ സുചിത്രക്ക് തോന്നിയ ഇഷ്ടമാണ് പിന്നീട് മോഹൻലാൽ സുചിത്ര പ്രണയത്തിലേക്ക് എത്തിച്ചത്. ലാലേട്ടനെ നേരിൽ കാണുന്നതിന് മുമ്പ് തന്നെ ആശംസാ കാർഡുകളും പൂക്കളും സുചിത്ര അയച്ചു നൽകുമായിരുന്നു. പിന്നീട്, ചില പൊതു സുഹൃത്തുക്കൾ വഴിയാണ് ദമ്പതികൾ കണ്ടുമുട്ടിയതും , പ്രണയം പൂവണിഞ്ഞതും. മോഹൻലാലിൻ്റെയും സുചിത്രയുടെയും ജാതകം ചേരാത്തതിനാൽ ആദ്യം വിവാഹത്തിന് കുടുംബങ്ങൾ എതിരായിരുന്നു. എന്നാൽ ഇത് ജ്യോതിഷിക്ക് പറ്റിയ അബദ്ധമാണെന്ന് പിന്നീട് മനസ്സിലാവുകയും വിവാഹം നടത്തുകയുമായിരുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം കേക്ക് കട്ട് ചെയ്യുന്ന ലാലേട്ടന്റെ അത്യപൂർവ്വമായ ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സുഹൃത്തുക്കൾക്കും ഭാര്യ സുചിത്രക്കും ഒപ്പം കേട്ട് ചെയ്യുന്ന വീഡിയോ ആണ് വൈറലാകുന്നത്.





 ലാലേട്ടൻ കേക്ക് കട്ട് ചെയ്യുമ്പോൾ പ്രിയ പത്നി അടക്കം പാട്ട് പാടി വിഷ് ചെയ്യുന്നതും, കുശലം പറയുന്നതും വീഡിയോയിലുണ്ട്. ഒരു കളർ ഫുൾ ആഘോഷമാണ് ബിഗ് ബോസ് വീട്ടിൽ വച്ച് നടന്നതും. കേക്ക് കട്ടിങ്ങും ആഘോഷപരിപാടികളും ഒത്തിണങ്ങിയ ഒരു രാവ്. പിറന്നാളിന് മുൻപേ ആണ് ആഘോഷത്തിന്റെ വീഡിയോ ഷൂട്ട് ചെയ്തത് എങ്കിലും പിറന്നാൾ ദിനമാണ് എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിറയുന്നത് മറ്റൊരു രസകരമായ വീഡിയോ ആണ്.

Find out more: