രാഹുൽ ഗാന്ധി സ്മൃതിമണ്ഡപം ഉദ്‌ഘാടനം ചെയ്തില്ല; ക്ഷമ പറഞ്ഞ് സുധാകരൻ!നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ നിർമിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതിമണ്ഡപം ഉദ്‌ഘാടനം ചെയ്യാനാണ് രാഹുൽ ഗാന്ധി എത്താതിരുന്നത്. ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി സ്മൃതിമണ്ഡപം ഉദ്‌ഘാടനം ചെയ്യാൻ എത്താതിരുന്നതിൽ കടുത്ത പ്രതിഷേധം. ഗാന്ധിയൻ ഗോപിനാഥൻ നായരുടെയും കെ ഇ മാമൻറെയും പേരിലുള്ള സ്മൃതിമണ്ഡപമാണ് രാഹുൽ ഗാന്ധി ഉദ്‌ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നത്. ഇവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ശശി തരൂർ തുടങ്ങിയ നേതാക്കളും നേരത്തെ തന്നെ സ്ഥലത്ത് എത്തിച്ചേർന്നിരുന്നു. രാഹുൽ ഗാന്ധി എത്തുന്നത് പ്രതീക്ഷിച്ചത് വലിയ ജനാവലിയാണ് തടിച്ചുകൂടിയത്. 





മുൻകൂട്ടി അറിയിച്ചതനുസരിച്ച് രാഹുൽ ഗാന്ധി എത്താതിരുന്നത് വിവാദമായി മാറുകയാണ്. ജാഥയുടെ വാർത്താകുറിപ്പിലും ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നു. വൈകുന്നേരം നാല് മണിക്ക് മുൻപ് തന്നെ നേതാക്കൾ എല്ലാം അവിടെ എത്തി രാഹുൽ ഗാന്ധിക്കായി കാത്ത് നിന്നു. എന്നാൽ, ഭാരത് ജോഡോ യാത്ര ആ വഴി കടന്നു പോയെങ്കിലും സ്മൃതിമണ്ഡപം ഉദ്‌ഘാടനം ചെയ്യാൻ രാഹുൽ ആശുപത്രിയിലേക്ക് കയറിയില്ല. ഇത് കെപിസിസി നേതാക്കൾക്കിടയിൽ അടക്കം പ്രതിഷേധത്തിന് ഇടയാക്കി.ഭാരത് ജോഡോ യാത്ര ആശുപത്രിക്ക് മുന്നിലൂടെ കടന്നുപോകുമ്പോൾ രാഹുൽ ഗാന്ധി സ്മൃതിമണ്ഡപം ഉദ്‌ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.  




അപ്രതീക്ഷിതമായി ഉണ്ടായ സംഭവം കോൺഗ്രസ് നേതാക്കൾക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്നതിന് തുല്യമാണ് ഇതെന്ന് കുടുംബാംഗങ്ങളിൽ ചിലർ പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ യാത്രക്കും ഉദ്‌ഘാടന ചടങ്ങിനും ഇടയിൽ ഉണ്ടായ സംഘാടന പിഴവാകാം പ്രശ്നമായതെന്നാണ് നിഗമനം. രാഹുൽ ഗാന്ധി ഉദ്‌ഘാടന ചടങ്ങിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ചില നേതാക്കൾ പറഞ്ഞു.ഇത്തരം തീരുമാനങ്ങൾ വിശ്വാസ്യത ഇല്ലാതാക്കുമെന്ന് ശശി തരൂർ പ്രതികരിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആശുപത്രി അധികൃതരോടടക്കം മാപ്പ് പറയുകയും പിന്നീട് ഒരവസരത്തിൽ മനോഹരമായി ചടങ്ങ് നടത്താമെന്ന് വാക്ക് കൊടുക്കയും ചെയ്തു.  




ഗാന്ധിയൻ ഗോപിനാഥൻ നായരുടെയും കെ ഇ മാമൻറെയും പേരിലുള്ള സ്മൃതിമണ്ഡപമാണ് രാഹുൽ ഗാന്ധി ഉദ്‌ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നത്. ഇവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു. വൈകുന്നേരം നാല് മണിക്ക് മുൻപ് തന്നെ നേതാക്കൾ എല്ലാം അവിടെ എത്തി രാഹുൽ ഗാന്ധിക്കായി കാത്ത് നിന്നു. എന്നാൽ, ഭാരത് ജോഡോ യാത്ര ആ വഴി കടന്നു പോയെങ്കിലും സ്മൃതിമണ്ഡപം ഉദ്‌ഘാടനം ചെയ്യാൻ രാഹുൽ ആശുപത്രിയിലേക്ക് കയറിയില്ല.

Find out more: