രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി! വേണുഗോപാൽ എംപി. ഹിൻഡൻബെർഗിന്റെ റിപ്പോർട്ട് രാജ്യത്തെ ഞെട്ടിക്കുന്നതാണ്. ഓഹരിവിപണിയെ നിയന്ത്രിക്കുകയും അതിന് വിശ്വാസ്യത നൽകുകയും, തട്ടിപ്പുകളിൽ നടപടി സ്വീകരിക്കുകയും ചെയ്യേണ്ട സെബി ചെയർപെഴ്‌സണ് തന്നെ ഇത്തരം ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വാർത്തയെ സർക്കാർ എങ്ങനെയാണ് കാണുന്നത്? ഇത്ര വലിയ ആരോപണമുണ്ടായിട്ടും മാധബിപുരി ബൂച്ച് അതേ പദവിയിൽ തുടരുന്നതിൽ അത്ഭുതമാണ്. സെബി ചെയർപെഴ്‌സണനെതിരായ ഹിൻഡൻബെർഗിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നും അതിന് തയ്യാറാകുന്നില്ലെങ്കിൽ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.





ഈ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് രാഹുൽ ഗാന്ധിക്കെതിരെ ഇഡി നോട്ടീസ് അയച്ചിട്ടുള്ളത്. വിഷയം മാറ്റാനുള്ള ശ്രമങ്ങളിൽ പ്രതിപക്ഷം വീഴില്ല. മോദിയാണ് അദാനിയെ ഏറ്റവുമധികം ന്യായീകരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകളുടെ ഓഹരിയാണ് പ്രതിസന്ധിയിലായത്. ജോയിന്റ് പാർലമെന്ററി കമ്മിറ്റിയെ സർക്കാർ എന്തിനാണ് ഭയപ്പെടുന്നത്? ഒളിച്ചുവെക്കാനും ഭയപ്പെടാനും എന്തോ ഉണ്ടെന്നല്ലേ അർത്ഥം? ജെപിസിക്ക് കേസ് കൈമാറാൻ വിസമ്മതിക്കുന്ന പക്ഷം കോൺഗ്രസും ഇന്ത്യാ മുന്നണിയും രാജ്യവ്യാപകമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി. രാജ്യം കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണമായ ഈ ക്രമക്കേട് ഉന്നയിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്നാണ് സർക്കാർ പറയുന്നത്.





സർക്കാർ അപ്പോൾ ആർക്കൊപ്പമാണ്?സുപ്രീം കോടതി ഈ വിഷയത്തിലെടുത്ത കേസിന് തീർപ്പ് കൽപ്പിച്ചത് സെബിയുടെ റിപ്പോർട്ട് അനുസരിച്ചാണ്. എന്നാൽ സെബിയുടെ ചെയർപെഴ്‌സണും ഭർത്താവിനും നിക്ഷേപമുണ്ടായിരുന്നു എന്ന വസ്തുത സുപ്രീം കോടതിയിൽ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്. സുപ്രീം കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചു. സുപ്രീം കോടതി സ്വമേധയാ കേസെടുക്കേണ്ടതാണ്. സുപ്രീം കോടതിയെ സമീപിക്കുന്നതിനുള്ള നിയമവശങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു, കേരള ഗവൺമെന്റും ഈ വിഷയമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു.





കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ രാഷ്ട്രീയം കലർത്താതെ പുനരധിവാസ നടപടികളുമായി യോജിച്ച് നിൽക്കണം. രാഷ്ട്രീയം കലർത്താൻ ശ്രമിച്ചാൽ അവർക്ക് തന്നെയായിരിക്കും തിരിച്ചടിയെന്നും പാക്കേജിനെയും അത് ദോഷകരമായി ബാധിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി.ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു, കേരള ഗവൺമെന്റും ഈ വിഷയമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ രാഷ്ട്രീയം കലർത്താതെ പുനരധിവാസ നടപടികളുമായി യോജിച്ച് നിൽക്കണം. രാഷ്ട്രീയം കലർത്താൻ ശ്രമിച്ചാൽ അവർക്ക് തന്നെയായിരിക്കും തിരിച്ചടിയെന്നും പാക്കേജിനെയും അത് ദോഷകരമായി ബാധിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

Find out more: