കശ്മീരിൽ ചെങ്കൊടി; ആവശ്യം ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണം! ഭരണഘടനാവകാശങ്ങളുടെ പുനഃസ്ഥാപനം എന്ന വിഷയം ഉയർത്തിയാണ് സിപിഎം ജമ്മു - കശ്മീർ ഘടകം പ്രത്യേക കൺവൻഷൻ നടത്തിയത്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും കേരളത്തിൽ നിന്നുൾപ്പെടെയുള്ള പ്രതിനിധി സംഘങ്ങളും യോഗത്തിൽ പങ്കെടുത്തു. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ശ്രീനഗറിൽ സിപിഎം കൺവൻഷൻ. ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിലേക്ക് മിക്ക രാഷ്ട്രീയ പാർട്ടികളും ചുരുങ്ങവെയാണ് ആർട്ടിക്കിൾ 370 ഉം പുനഃസ്ഥാപിക്കണമെന്ന ആവശ്യം സിപിഎം ഉയർത്തിയിരിക്കുന്നത്. കശ്മീർ താഴ്വരയിൽ അടുത്തകാലത്ത് ഇത്തരത്തിൽ ഒരു യോഗം നടക്കുന്നത് അപൂർവമാണ്.
ഇന്ത്യയും പാകിസ്താനും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയത്തിൽ മൂന്നാമതൊരു രാഷ്ട്രത്തെ ഉൾപ്പെടുത്തരുതെന്നും തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകളും എംഎ ബേബിയും സംഘവും കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗങ്ങളായ ജോൺ ബ്രിട്ടാസ്, എഎ റീം, സിപിഎം ലോക്സഭാ കക്ഷി നേതാവ് കെ രാധാകൃഷ്ണൻ എന്നിവരും ബംഗാളിൽ നിന്നും രാജസ്ഥാനിൽ നിന്നുള്ള നേതാക്കളും സിപിഎം പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
'ലാൽ സലാം' വിളികളോടെ ആരംഭിച്ച യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് എംഎ ബേബി ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് വിശ്വാസ വഞ്ചനയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു. പ്രത്യേക പദവി എടുത്തുകളഞ്ഞത് കശ്മീരിൽ സമാധാനവും വികസനവും കൊണ്ടുവന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദത്തെയും അദ്ദേഹം വിമർശിച്ചു. ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിലേക്ക് മിക്ക രാഷ്ട്രീയ പാർട്ടികളും ചുരുങ്ങവെയാണ് ആർട്ടിക്കിൾ 370 ഉം പുനഃസ്ഥാപിക്കണമെന്ന ആവശ്യം സിപിഎം ഉയർത്തിയിരിക്കുന്നത്.
കശ്മീർ താഴ്വരയിൽ അടുത്തകാലത്ത് ഇത്തരത്തിൽ ഒരു യോഗം നടക്കുന്നത് അപൂർവമാണ്. ഇന്ത്യയും പാകിസ്താനും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയത്തിൽ മൂന്നാമതൊരു രാഷ്ട്രത്തെ ഉൾപ്പെടുത്തരുതെന്നും തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകളും എംഎ ബേബിയും സംഘവും കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശിച്ചിരുന്നു.
Find out more: