വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. നാലു ഷട്ടറുകളാണ് അണക്കെട്ടിനുള്ളത്. ഇതില്‍ ഒരെണ്ണ മാത്രമാണ് ഉയര്‍ത്തിയത്. പത്തുസെന്റിമീറ്റര്‍ ഉയര്‍ത്തിയ ഈ ഷട്ടറിലൂടെ സെക്കന്‍ഡില്‍ 8500 ലിറ്റര്‍ വെള്ളം പുറത്തേക്കു പോകും. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് ഷട്ടര്‍ തുറന്നത്. എല്ലാവിധ മുൻകരുതലുകളും എടുത്തിട്ടുണ്ട് അധികൃതർ വ്യക്തമാക്കി.
ഇന്നലെ രാത്രിയോടെതന്നെ പ്രദേശത്തുനിന്ന് ആളുകളെ പൂര്‍ണമായും മാറ്റിത്താമസിപ്പിച്ചിരുന്നു. കൂടാതെ പരിസരവാസികള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശവും നല്‍കി. കബനി,മാനന്തവാടി, പനമരം പുഴയോരങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതല്‍ ഇവിടെ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. ഡാം തുറന്നു തോടെ സമീപ പ്രദേശങ്ങളിൽ പലയിടത്തും ജലനിരപ്പ് ഉയർന്നിട്ടുണ്ട്
click and follow Indiaherald WhatsApp channel