മഴയും മഴക്കെടുതിയും കേരളത്തെ വിട്ടൊഴിയുന്നില്ല. ബംഗാൾ ഉൾക്കടലിൽ ഒഡിഷാ തീരത്ത് രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിക്കുന്നതിനാൽ കേരളത്തിൽ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ വെള്ളിയാഴ്ചവരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ ഏഴുമുതൽ 11 വരെ സെന്റീ മീറ്റർ മഴപെയ്യാം.

കേരള-കർണാടക തീരത്ത് ന്യൂനമർദപാത്തി നിലവിലുള്ളതും ശക്തമായ മഴയ്ക്ക് കാരണമാകും. തമിഴ്‌നാട്, പുതുച്ചേരി, കർണാടക തീരത്ത് ശക്തമായ കാറ്റടിക്കാമെന്നതിനാൽ ചൊവ്വാഴ്ച മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കൂടാതെ പല ജില്ലകൾക്കും എല്ലാകാലത്തും പ്രഖ്യാപിച്ചിട്ടുണ്ട്. 

Find out more: