ബുള്‍ ബുള്‍ ചുഴലിക്കാറ്റ് 130 കിലോമീറ്റർ വേഗത്തിൽ ആഞ്ഞു വീശി ബംഗാളിൽ നാശം വിതച്ചു.ശക്തമായ കാറ്റില്‍ തീരപ്രദേശങ്ങളിലും സമീപ ജില്ലകളിലും അനേകം മരങ്ങള്‍ കടപുഴകി. വിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടാകുകയും ചെയ്തു.ഒട്ടേറെ റോഡുകളും വാഹനങ്ങളും തകര്‍ന്നു. രണ്ട് മരണവും സംഭവിച്ചിട്ടുണ്ട്.കൂടുതല്‍ നാശനഷ്ടമുണ്ടായത് സാഗര്‍ ദ്വീപ്, കിഴക്കന്‍ മിഡ്നാപൂര്‍ എന്നിവിടങ്ങളിലാണ്.കാറ്റിന്‍റെ വേഗം കുറഞ്ഞുവരികയാണെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കൊല്‍ക്കത്തയിലും കനത്ത മഴ തുടരുകയാണ്.കൊല്‍ക്കത്ത വിമാനത്താവളം 12 മണിക്കൂര്‍ നേരത്തേക്ക് അടച്ചിട്ടിരുന്നു. തിങ്കളാഴ്ച സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കാനും ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
click and follow Indiaherald WhatsApp channel