സുദർശനയുടെ ക്യൂട്ട് വീഡിയോയുമായി സൗഭാഗ്യ. നാളുകൾക്ക് ശേഷമായി ചക്കപ്പഴത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അർജുൻ. അമൃത ടിവിയിലെ ഉരുളക്കുപ്പേരിയിൽ അർജുനും സൗഭാഗ്യയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഡാൻസ് പരിപാടികളിലൊക്കെ സജീവമാണെങ്കിലും അഭിനയം തനിക്ക് വഴങ്ങുമോയെന്ന തരത്തിലുള്ള ആശങ്ക എപ്പോഴും അലട്ടാറുണ്ടെന്ന് സൗഭാഗ്യ പറഞ്ഞിരുന്നു. ടിക് ടോക്കിലും റീൽസിലുമൊക്കെയായി വീഡിയോ ചെയ്യുന്ന സമയത്ത് സൗഭാഗ്യയ്ക്ക് സിനിമയിൽ നിന്നും അവസരം ലഭിച്ചിരുന്നു. അഭിനയം തനിക്ക് പറ്റിയ പണിയല്ലെന്ന് ചിന്തിക്കുന്നതിനാൽ അതൊന്നും താൻ സ്വീകരിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഗർഭിണിയായിരുന്ന സമയത്തും പ്രസവ ശേഷവുമെല്ലാം ഡാൻസിൽ സജീവമായിരുന്നു സൗഭാഗ്യ. ഡാൻസ് സ്‌കൂളുമായി ബന്ധപ്പെട്ട് എപ്പോഴും തിരക്കിലാണെന്നും താരം വ്യക്തമാക്കിയിരുന്നു.
സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും പ്രേക്ഷകർക്ക് പരിചിതരാണ്. ഇവർ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ചേട്ടൻ ചക്കപ്പഴത്തിൽ നിന്നും മാറിയതിന് കാരണം ഞാനാണെന്ന തരത്തിലുള്ള വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് സൗഭാഗ്യ പറഞ്ഞിരുന്നു. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് അർജുൻ ചക്കപ്പഴത്തിലെത്തിയപ്പോൾ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പെണ്ണെ പൈങ്കിളി, നിന്നേയം മോനേയും കാണാതിരിക്കാൻ എനിക്കാവുന്നില്ലെന്ന് പറഞ്ഞായിരുന്നു അർജുന്റെ വരവ്. മികച്ച സ്വീകാര്യതയായിരുന്നു അർജുന് ലഭിച്ചത്.ഇടയ്ക്ക് വെച്ച് അർജുൻ ചക്കപ്പഴത്തിൽ നിന്നും ബ്രേക്കെടുത്തിരുന്നു. ഡാൻസ് സ്‌കൂളുമായി ബന്ധപ്പെട്ട് തിരക്കുകളിലായതിനാലാണ് താൻ ബ്രേക്കെടുത്തതെന്നായിരുന്നു അർജുൻ പറഞ്ഞത്.
താരയുടെ നേതൃത്വത്തിൽ ചെറിയൊരാഘോഷം നടത്തിയിരുന്നു. മകളുടെ വിശേഷങ്ങളെല്ലാം പങ്കുവെക്കുന്ന സൗഭാഗ്യ പങ്കിട്ട ക്യൂട്ട് വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. കൊച്ചൂ, പപ്പ എവിടെ എന്ന് ചോദിക്കുമ്പോൾ ആധിയോടെ ചുറ്റും നോക്കുന്ന സുദർശനയുടെ ക്യൂട്ട് വീഡിയോയാണ് സൗഭാഗ്യ പങ്കിട്ടത്. നിരവധി പേരാണ് വീഡിയോയുടെ താഴെ സ്നേഹം അറിയിച്ചെത്തിയത്. പപ്പ കൊച്ചിയിലേക്ക് പോയെന്ന് സൗഭാഗ്യ കൊച്ചുവിനോട് പറയുന്നുണ്ടായിരുന്നു. മകൾക്ക് പനിയാണെന്നും അതിന്റെ ടെൻഷനിലാണ് താനെന്നും കഴിഞ്ഞ ദിവസം സൗഭാഗ്യ പറഞ്ഞിരുന്നു.
അനുസരണയോടെയായി മരുന്ന് കഴിക്കുന്ന സുദർശനയേയും സൗഭാഗ്യ കാണിച്ചിരുന്നു. എല്ലാത്തിനും നല്ല സഹകരണമാണെന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പങ്കുവെച്ചത്.യൂട്യൂബ് ചാനലിലൂടെയുമായി സൗഭാഗ്യ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെയായിരുന്നു സുദർശന ഒന്നാം പിറന്നാളാഘോഷിച്ചത്. അർജുന്റെ അമ്മയുടെ അപ്രതീക്ഷിത വിയോഗം കഴിഞ്ഞ് നാളുകൾ പിന്നിടുന്നതിനിടയിലായിരുന്നു പിറന്നാൾ. അതിനാൽ ഇത്തവണ അവിടെ ആഘോഷങ്ങളൊന്നുമില്ലെന്ന് താര കല്യാൺ വ്യക്തമാക്കിയിരുന്നു.
Find out more: