വിനയ് ഫോർട്ടും, ഷറഫുദീനും നിറഞ്ഞു നിൽക്കുന്ന സംശയം! സംശയം എന്ന പേരു കേൾക്കുമ്പോൾ സ്വാഭാവികമായും തോന്നുക ഭാര്യാ- ഭർത്താക്കന്മാർക്കിടയിലെ സംശയമാണെന്നാണ്. എന്നാൽ ഇവിടെ ഭാര്യയ്ക്കും പിന്നാലെ ഭർത്താവിനും തോന്നുന്ന ചില സംശയങ്ങളാണ് കഥയുടെ കാതലായി വർത്തിക്കുന്നത്.  വളരെ സാധാരണമായ നാടും നഗരവും നാട്ടുകാരും ജീവിതങ്ങളും മാത്രം കാണിച്ചുകൊണ്ടാണ് സിനിമ പൂർത്തിയാകുന്നത്. പക്ഷേ, വലിയൊരു സന്ദേശം മനോഹരമായി കൂട്ടിവെച്ചിരിക്കുന്നു.വിവാഹം, കുട്ടികളില്ലായ്മ, ഏതാനും വർഷങ്ങൾക്ക് ശേഷം കുട്ടി ജനിക്കൽ തുടങ്ങിവയൊക്കെയാണ് കഥയുടെ ആദ്യ ഭാഗത്ത് അല്ലലും അലട്ടലുമില്ലാതെ വരുന്നത്. ഇതിനൊപ്പം കേരളത്തിലെ റസ്റ്റോറന്റ് ചരിത്രത്തിൽ രാജകീയ തലപ്പാവുമണിഞ്ഞ് ഇടംപിടിച്ച ഇന്ത്യൻ കോഫി ഹൗസിനെ കൂടി ചേർത്തുവെച്ചിട്ടുണ്ട്. അമ്മ സത്യവും അച്ഛൻ വിശ്വാസവുമാണെന്ന് പറയാറുണ്ട്.





അമ്മ എന്ന സത്യത്തെ നിരാകരിക്കാൻ ഒരിക്കലുമാവില്ല. അച്ഛൻ എന്ന വിശേഷണം സ്വന്തം കുട്ടിയോടൊപ്പം മാത്രമാണ് ചേർത്തു പറയാനാവുക. അല്ലെങ്കിൽ അതിന് അർഥം മാറിപ്പോയേക്കും. എന്നാൽ അമ്മ എന്ന വാക്കിന് അത്തരമൊരു ദുരവസ്ഥയില്ല. ഏതൊരാളെയും തന്റെ കുട്ടിയായി സങ്കൽപ്പിക്കാനും ഏതൊരു കുഞ്ഞിനും ഏതൊരു അമ്മയേയും സ്വന്തം മാതാവായി കാണാനും സാധിക്കും.വിനയ് ഫോർട്ടിന്റെ മനോജനും ലിജോമോൾ ജോസിന്റെ വിമലയും അടക്കി ഭരിക്കുന്ന ലോകത്തിലേക്കാണ് സിനിമ പകുതിയാകുന്നതിനു തൊട്ടുമുമ്പ് ഷറഫുദ്ദീന്റെ ഹാരിസും പ്രിയംവദയുടെ ഫൈസിയും കൂടി വരുന്നത്.





ഇതോടെയാണ് അതുവരെ പറഞ്ഞ കഥ മുറുക്കത്തിലേക്ക് നീങ്ങുന്നത്.ഷറഫുദ്ദീനും പ്രിയംവദയും കൂടി ചേരുന്നതോടെ സിനിമ അതിന്റെ ഉച്ഛസ്ഥായിയിലേക്ക് പ്രവേശിക്കുന്നു. ഷറഫുദ്ദീൻ പതിവുപോലെ തന്റെ വേഷം ശക്തമായി കൈകാര്യം ചെയ്തിട്ടുണ്ട്. ഫൈസയായി വന്ന് പ്രിയംവദയും വെല്ലുവിളി ഏറ്റെടുക്കുന്നുണ്ട്.സംഭവിച്ചേക്കാവുന്ന, അല്ല സംഭവിച്ചതും സംഭവിക്കുന്നതുമായ, കാര്യത്തെയാണ് സംശയം ഗൗരവത്തോടെ സമീപിക്കുന്നത്. കോമഡി കാറ്റഗറിയിലാണ് സംശയത്തെ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും കോമഡിക്കപ്പുറത്തെ കുടുംബ വിശേഷങ്ങളിലാണ് ഈ ചിത്രം പണിതുവെച്ചിരിക്കുന്നത്.





മഹേഷിന്റെ പ്രതികാരത്തിൽ നിന്നും കട്ടപ്പനയിൽ ഋത്വിക് റോഷനിൽ നിന്നും വളർന്നു തുടങ്ങിയ ലിജോമോൾ പൊന്മാനും ദാവീദും കടന്ന് സംശയത്തിലെത്തുമ്പോൾ അഭിനയത്തിന്റെ പുതിയ കാഴ്ചകളാണ് പ്രേക്ഷകർക്ക് നൽകുന്നത്. മണ്ടനും പൊട്ടനും കാര്യവിവരമില്ലാത്തവനെന്നുമൊക്കെ സമൂഹത്തെ കൊണ്ട് വിളിപ്പിക്കുമ്പോൾ താൻ അങ്ങനെയൊന്നമല്ലെന്ന് കാണിക്കുന്ന വിനയ് ഫോർട്ടും ലിജോമോളോടൊപ്പം കണക്കിന് പിടിച്ചു നിൽക്കുന്നുണ്ട്. വിനയ് ഫോർട്ടിന്റെ മനോജനും ലിജോമോൾ ജോസിന്റെ വിമലയും അടക്കി ഭരിക്കുന്ന ലോകത്തിലേക്കാണ് സിനിമ പകുതിയാകുന്നതിനു തൊട്ടുമുമ്പ് ഷറഫുദ്ദീന്റെ ഹാരിസും പ്രിയംവദയുടെ ഫൈസിയും കൂടി വരുന്നത്. ഇതോടെയാണ് അതുവരെ പറഞ്ഞ കഥ മുറുക്കത്തിലേക്ക് നീങ്ങുന്നത്.





 അമ്മ സത്യവും അച്ഛൻ വിശ്വാസവുമാണെന്ന് പറയാറുണ്ട്. അമ്മ എന്ന സത്യത്തെ നിരാകരിക്കാൻ ഒരിക്കലുമാവില്ല. അച്ഛൻ എന്ന വിശേഷണം സ്വന്തം കുട്ടിയോടൊപ്പം മാത്രമാണ് ചേർത്തു പറയാനാവുക. അല്ലെങ്കിൽ അതിന് അർഥം മാറിപ്പോയേക്കും. എന്നാൽ അമ്മ എന്ന വാക്കിന് അത്തരമൊരു ദുരവസ്ഥയില്ല. ഏതൊരാളെയും തന്റെ കുട്ടിയായി സങ്കൽപ്പിക്കാനും ഏതൊരു കുഞ്ഞിനും ഏതൊരു അമ്മയേയും സ്വന്തം മാതാവായി കാണാനും സാധിക്കും.

Find out more: