നിങ്ങളോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരില്ല! അഭിനയ ജീവിതത്തെക്കുറിച്ച് നവ്യ നായരുടെ വാക്കുകൾ! നവ്യയുടെ കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്റെ സിനിമകളുടെ പോസ്റ്ററുകളെല്ലാം ചേർത്തൊരുക്കിയ വീഡിയോയും നവ്യ പങ്കിട്ടിരുന്നു. നവ്യയുടെ 20 വർഷങ്ങൾ എന്ന പേരിൽ ഫാൻസ് ഗ്രൂപ്പുകളിലൂടെയായി വീഡിയോ വൈറലായിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് നവ്യ നായർ. താൻ സിനിമയിലെത്തിയിട്ട് 2 പതിറ്റാണ്ട് തികഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടി എത്തിയിരുന്നു. അച്ഛനെയും അമ്മയെയും ,കുടുംബാങ്ങങ്ങളെയും, ഗുരുഭൂതന്മാരെയും ദൈവത്തെയും, പിതൃക്കളെയും, സഹോദരനെയും ,സുഹൃത്തുക്കളെയും ,ആസ്വാദകരേയും , വിമർശകരെയും ഓർക്കുന്നു, നന്ദി പറയുന്നു.





    എനിക്ക് ഈ ലോകം തുറന്നു തന്ന സിബി മലയിൽ (സിബി അങ്കിൾ ) , ദിലീപേട്ടൻ , ഡേവിഡ് കാച്ചപ്പള്ളി ഡേവിഡ് അങ്കിൾ, സിയാദ്‌ കോക്കർ ((സിയദ് ഇക്ക ), ഡയറക്ടർ രഞ്ജിയേട്ടൻ എന്നിൽ വിശ്വാസത്തോടെ കഥാപാത്രങ്ങൾ തന്ന എല്ലാ സംവിധായകരെയും , നിർമാതാക്കളെയും , സഹതാരങ്ങളെയും ഓർക്കുന്നു നന്ദി പറയുന്നു.  20 വർഷങ്ങൾക്ക് മുൻപ് ഈ ദിവസമാണ് ഞാൻ നിങ്ങളിലേക്ക് എത്തുന്നത്. ഇഷ്ടം എന്ന എന്റെ സിനിമ അഭ്രപാളിയിൽ എത്തുന്നത്. ഇന്നുവരെ തന്ന സ്നേഹത്തിനും കരുതലിനും നന്ദി. . രഞ്ജിത് , പാത്തു , പ്രീതി, ദേവൻ , നബീൽ , ബോണി , തൗഫീഖ് ദേവു, കുൽസു. പിന്നെ എനിക്ക് പേരറിയാത്ത എന്നെ സ്നേഹിക്കുന്ന ഒരായിരം പേർക്ക് എന്റെ നന്ദിയെന്നുമായിരുന്നു നവ്യ നായർ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കീഴിലായി ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. 





   എന്നെ ഞാൻ ആയി സ്നേഹിക്കുന്ന എന്റെ ആരാധകർ , ഈ ദിവസം പോലും ഓർമയിൽ വച്ച നിങ്ങളോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരുന്നതല്ല. അതേസമയം സ്റ്റാർ മാജിക് ഷോയിൽ പങ്കെടുത്തതിന് ശേഷമായി നവ്യ നായർക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയെന്നായിരുന്നു ആരോപണം. എഴുതിത്തയ്യാറാക്കിയ പ്രോഗ്രാമിനെ ആ സെൻസിൽ എടുക്കാത്തവരോട് മൗനം പാലിക്കുന്നതാണ് നല്ലതെന്നായിരുന്നു നവ്യയോട് ആരാധകർ പറഞ്ഞത്.





   സിബി മലയിൽ ചിത്രമായ ഇഷ്ടത്തിലേക്ക് നവ്യയെ തിരഞ്ഞെടുത്തത് മഞ്ജു വാര്യരായിരുന്നു. ദിലീപിനായി പുതിയ നായികയെ തിരയുന്നുവെന്നറിഞ്ഞപ്പോൾ നിരവധി ഫോട്ടോ ലഭിച്ചിരുന്നു. അതിൽ നിന്നും നവ്യയുടെ ഫോട്ടോ തിരഞ്ഞെടുത്തത് മഞ്ജുവായിരുന്നു. സ്‌ക്രീൻ ടെസ്റ്റിന് ശേഷമായി നായികയായി നവ്യയെ തീരുമാനിക്കുകയായിരുന്നു. ഇഷ്ടത്തിലൂടെ തുടക്കം കുറിച്ച നവ്യയ്ക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്.  

Find out more: