അടുത്ത അദ്ധ്യായന വർഷത്തേക്കുള്ള വിദ്യാഭ്യാസ അപേക്ഷകൾ സ്ഥാപനങ്ങൾ ഇപ്പോൾ ക്ഷണിക്കരുതെന്ന് മുഘ്യമന്ത്രി. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതുമൂലമുള്ള പ്രശ്നങ്ങള്‍ ലോക്ക്ഡൗൺ കാലാവധിക്ക് ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി. കൊറോണയെ സംബന്ധിച്ച് നടത്തുന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.

 

   ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത അദ്ധ്യയന വര്‍ഷം കുട്ടികളെ ചേര്‍ക്കുന്നതിന് ഓണ്‍ലൈനില്‍ അപേക്ഷ ക്ഷണിച്ചതായി ശ്രദ്ധയില്‍ പെട്ടുവെന്നും എന്നാല്‍ അത് ഇപ്പോള്‍ വേണ്ടെന്നും കുറച്ച് കഴിഞ്ഞ് മതിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

   
കുട്ടികള്‍ ഈ ലോക്ഡൗണ്‍ കാലം ഉപയോഗപ്രദമായി വിനിയോഗിക്കണം. അന്താരാഷ്ട്ര പ്രശസ്തമായ ചില സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്നുണ്ടെന്നും വീട്ടില്‍ ഇരുന്ന് വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും ഇത്തരം കോഴ്സുകള്‍ ചോരണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

 

  ഇതില്‍ 15 പേരും കാസര്‍കോട് നിന്നും ഉള്ളവരാണ് കണ്ണൂരില്‍ നിന്നും 11 പേര്‍ക്കും ഇടുക്കി വയനാട് ജില്ലകളിലായി രണ്ട് പേര്‍ക്ക് വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് പുതിയ 32 രോഗബാധ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

 

  ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇരുനൂറ് കടന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്തതില്‍ 17 പേര്‍ വിദേശത്തു നിന്നും വന്നവരാണ് 15 പേര്‍ക്ക് സമ്പര്‍കം മൂലവുമാണ് രോഗബാധയുണ്ടായിരിക്കുന്നത്.   

మరింత సమాచారం తెలుసుకోండి: