സല്‍മാന്‍ ഖാന് വധഭീഷണി. സമൂഹമാധ്യമത്തിലൂടെയാണ് താരത്തിന് നേരെ വധഭീഷണി വന്നിരിക്കുന്നത്. കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസില്‍ കോടതിയില്‍ വിചാരണ നടക്കുന്നതിനിടെയാണ് ഗാരി ഷൂട്ടര്‍ എന്നയാള്‍ ഫെയ്‌സ്ബുക്കിലൂടെ സല്‍മാന്‍ ഖാന് നേരെ ഇത്തരത്തിൽ വധഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. പഞ്ചാബ് സര്‍വകലാശാലയിലെ സ്റ്റുഡന്റ് യൂണിയനിലെ (സോപു) അംഗമാണ് ഗാരി ഷൂട്ടര്‍ എന്നാണ് റിപ്പോര്‍ട്ട്.
സല്‍മാന്‍, ഇന്ത്യന്‍ നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും. എന്നാല്‍ ബിഷ്‌ണോയ് സമൂഹവും സോപുവും (SOPU) നിങ്ങള്‍ക്ക് വധശിക്ഷ വിധിക്കും. സോപു കോടതിയില്‍ നിങ്ങള്‍ കുറ്റക്കാരനാണ്. പെണ്‍കുട്ടികളെ ബഹുമാനിക്കൂ, മൃഗങ്ങളെ രക്ഷിക്കൂ, മയക്കുമരുന്ന് ഒഴിവാക്കൂ, ദരിദ്രരെ സഹായിക്കൂ.'' എന്നാണ് ഹിന്ദിയിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ്.
click and follow Indiaherald WhatsApp channel