കല്ലറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആറ്റിങ്ങൽ സ്വദേശി അഖിലിനെ (21) പോലീസ് അറസ്റ്റു ചെയ്തു.പെൺകുട്ടിയെ കിളിമാനൂർ ബസ് സ്റ്റോപ്പിൽ വച്ച് പരിചയപെടുകയായിരുന്നു ഇയാൾ. തുടർന്ന് വിവാഹ വാഗ്‌ദാനം നൽകുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. കുട്ടിയെ കാണാനില്ല എന്ന രക്ഷിതാക്കളുടെ പാരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.മുൻപ് സ്വന്തം അച്ഛനെ കൊന്ന കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അഖിൽ .അഖിലിനെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
click and follow Indiaherald WhatsApp channel