വീട്ടിൽ കിടന്ന് ഉറങ്ങാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയ ബിജെപി നേതാവ് എഎൻ രാധാകൃഷണന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി! രാധാകൃഷ്ണന്റെ കൂടെയുള്ളവർ ഇതിനു മുമ്പേ ഭീഷണി മുഴക്കിയതാണെന്നും അന്നെല്ലാം താൻ വീട്ടിൽ കിടന്ന് ഉറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എഎൻ രാധാകൃഷ്ണൻ ഭീഷണി മുഴക്കിയതു സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.വീട്ടിൽ കിടന്ന് ഉറങ്ങാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയ ബിജെപി നേതാവ് എഎൻ രാധാകൃഷണന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.മറ്റുള്ളവരുടെ കാര്യത്തിൽ എന്തുവേണമെന്നുള്ളത് ഞാനങ്ങ് തീരുമാനിക്കും. അതങ്ങ് നടപ്പാക്കും എന്ന് കരുതുകയാണെങ്കിൽ അതൊന്നും നടപ്പിലാകില്ലെന്ന് നമ്മുടെ നാട് തെളിയിച്ചു കഴിഞ്ഞില്ലേ. എന്തെല്ലാം മോഹങ്ങളാണ് ഉണ്ടായിരുന്നത്. അത് പ്രാവ‍ർത്തികമാക്കാൻ കഴിഞ്ഞോ? എന്തുകൊണ്ടാണത്?




   ഞാനത് ആവ‍ർത്തിക്കുന്നില്ല. ആവ‍ർത്തിച്ചാൽ എന്റെ കാര്യം ഞാൻ തന്നെ പറയുന്നതുപോലൊരു നില വരും.രാധാകൃഷ്ണനാണ് പറഞ്ഞതെങ്കിൽ രാധാകൃഷ്ണനോട് എനിക്ക് പറയാനുള്ളത്. രാധാകൃഷ്ണന്റെ കൂടെയുള്ള പലരും വളരെ കാലം മുമ്പേ എന്റെ നേരെ ഉയ‍ർത്തിയതാണ്. അത് ജയിലിൽ കിടക്കലല്ല. അതിനപ്പുറമുള്ളതാണ്. അന്നെല്ലാം ഞാൻ വീട്ടിൽ കിടന്ന് ഉറങ്ങുന്നുണ്ട്. അതിനൊരു പ്രയാസവും ഉണ്ടായിട്ടില്ല. അത് ഓ‍ർക്കുന്നത് നല്ലതാണ്. നമ്മൾ ഒരോരുത്തരും മറ്റുള്ളവരുടെ വിധിക‍ർത്താക്കളാണെന്ന് തീരുമാനിക്കരുത്. അത് ശരിയായ നിലപാടല്ല.  മുഖ്യമന്ത്രി എന്ന നിലയ്ക്കോ, ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്ന നിലയ്ക്കോ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ തീരുമാനം എന്റെ ഭാഗത്തു നിന്നും ഉണ്ടായി എന്ന് ഇതേവരെ ആക്ഷേപം ഉയ‍ർന്നിട്ടില്ല. അപ്പോൾ എന്താ ഉദ്ദേശം? ഓ നിങ്ങളിവിടെ അന്വേഷിക്കുകയാണല്ലേ? ഈ കേസ് നിങ്ങൾ അന്വേഷിക്കുകയാണെങ്കിൽ ഈ സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരെ ഞങ്ങൾ കുടുക്കും. അത് മറ്റൊരു തരത്തിലുള്ള ഭീഷണിയാണ്.





   ഭീഷണി എന്റടുത്ത് ചെലവാകുമോയെന്നുള്ളത് മറ്റൊരു കാര്യം. പക്ഷേ ഒരു ഭീഷണി പരസ്യമായി ഉയ‍ർത്തുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്കു നേരെ തന്നെയുള്ള ഒരു ഭീഷണിയായിട്ടാണ് അത് വരുന്നത്. നിങ്ങൾക്ക് വീട്ടിൽ കിടന്നുറങ്ങാൻ പറ്റില്ല. നിങ്ങളുടെ കുട്ടികളെ ജയിലിൽ പോയി കാണേണ്ടിവരും. എന്താ ഉദ്ദേശം വ്യക്തമല്ലേ? തെറ്റായ രീതിയിൽ ഞാൻ ഇടപെട്ട് അന്വേഷണം അവസാനിപ്പിച്ചോളണം എന്നാണ് അതിന്റെ അ‍ർത്ഥം. ഒപ്പം മക്കളെ ജയിലിൽ പോയി കാണേണ്ടിവരും എന്ന് പറയുന്നതുകൊണ്ട് എന്ത് സന്ദേശമാണ് നൽകുന്നത്? ആ സന്ദേശമാണ് നാം ഗൗരവമായി കാണേണ്ടത്. നിങ്ങളും ഗൗരവമായി കാണേണ്ടത് അതാണെന്നാണ് എനിക്കു തോന്നുന്നത്. ഇവിടെ ഒരു കേസിന്റെ അന്വേഷണം നടക്കുന്നു. ആ അന്വേഷണത്തിൽ ഏതെങ്കിലും തരത്തിൽ അമിത താൽപര്യത്തോടെയോ തെറ്റായോ സ‍ർക്കാരിടപെട്ടു എന്നൊരു ആക്ഷേപം ഇതേവരെ ഉയ‍ർന്നിട്ടില്ല.




  ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ എന്തെങ്കിലും തെറ്റായി സംഭവിച്ചു എന്നല്ല. സാധാരണ നിലയ്ക്ക് നടക്കുന്ന അന്വേഷണം സ‍ർക്കാ‍ർ ഇടപെട്ട് അവസാനിപ്പിച്ചോളണം. അല്ലെങ്കിൽ തനിക്ക് വരാൻ പോകുന്നത് ഇതാണ്. ഇതാണ് ഭീഷണി. ഇങ്ങനെയുള്ള ഭീഷണി ഞാൻ എങ്ങനെയെടുക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ഇപ്പോൾ പലവിധ സംരക്ഷണത്തിൽ ഇരിക്കുന്ന ആളാണല്ലോ ഞാൻ. ഈ സംരക്ഷണമൊന്നും ഇല്ലാത്ത ഒരു കാലം കടന്നുവന്നതല്ലേ? ആ കടന്നുവന്നതിന്റെ അനുഭവം ഓ‍ർത്താൽ മതി. അത് മാത്രമേ ഭീഷണി ഉന്നയിച്ച ആളോട് പറയാനുള്ളൂ. ഈ രാജ്യത്തിന്റെ ഭരണം കയ്യാളുന്ന പാർട്ടിയിലെ വ്യക്തി അതേ പാ‍ർട്ടിയിലെ ചിലർക്കെതിരെ അന്വേഷണം വരുന്നുവെന്ന് കാണുമ്പോൾ ആ അന്വേഷണം തുടരുകയാണെങ്കിൽ ഇവിടുത്തെ മുഖ്യമന്ത്രിയെത്തന്നെ വീട്ടിൽ കിടന്ന് ഉറങ്ങാൻ അനുവദിക്കില്ല എന്നു പറയുന്നിടത്തേക്ക് കാര്യങ്ങൾ വരുന്നു. അത് ഗൗരവമായി കാണണം. 




  മുഖ്യമന്ത്രി പറഞ്ഞു.അതേസമയം കെ സുരേന്ദ്രനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും ഇതു തുടർന്നാൽ പിണറായി വിജയന് അധികകാലം വീട്ടിൽ കിടന്നുറങ്ങേണ്ടി വരില്ലെന്നുമായിരുന്നു രാധാകൃഷ്ണന്റെ ഭീഷണി. മക്കളെ കാണാൻ പിണറായി ജയിലിൽ നിന്നു വരേണ്ടി വരുമെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു. കൊടകര കുഴൽപ്പണക്കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ അന്വേഷണം തുടരുന്നതിനിടെയാണ് എഎൻ രാധാകൃഷ്ണൻ്റെ പ്രകോപനം. സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ സത്യഗ്രഹത്തിൽ സംസാരിക്കുമ്പോഴാണ് എഎൻ രാധാകൃഷ്ണൻ ഈ പരാമർശംനടത്തിയതെന്നാണ് 24 റിപ്പോർട്ട്.

Find out more: