ഓപ്പറേഷൻ സിന്ധു; ഇനി നേപ്പാൾ ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയും തിരികെ എത്തിക്കും! ഇറാന്റെ ആണവകേന്ദ്രങ്ങൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിട്ട ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ തുടർന്ന് സംഘർഷങ്ങൾ വർധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചത്. ഇസ്രായേൽ ഇറാൻ സംഘർഷം തുടരുന്നതിനിടെ തങ്ങളുടെ പൗരന്മാരെ രാജ്യത്തേക്ക് തിരികെ എത്തിക്കാൻ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ധു പദ്ധതിയിലൂടെ ഇനി നേപ്പാളിലെയും ശ്രീലങ്കയിലെയും പൗരന്മാരെയും മടക്കിയെത്തിക്കും. നേപ്പാൾ ശ്രീലങ്കൻ പൗരന്മാർക്ക് എംബസിയുമായി ബന്ധപ്പെടാനുള്ള അടിയന്തര കോൺടാക്റ്റ് നമ്പറുകൾ നൽകിയിട്ടുണ്ട്.




ടെലിഗ്രാം വഴിയോ, ഫോൺ വിളിക്കുകയോ ചെയ്യാം. +989010144557, +989128109115, +989128109109 എംബസിയുടെ ഈ അടിയന്തര കോൺടാക്റ്റ് നമ്പറുകൾ എല്ലാ സമയവും പ്രവർത്തിക്കും. 'നേപ്പാൾ, ശ്രീലങ്കൻ സർക്കാരുകളുടെ അഭ്യർത്ഥന കണക്കിലെടുത്ത് ഇറാനിലെ ഇന്ത്യൻ എംബസ്സി ഒഴിപ്പിക്കൽ ശ്രമങ്ങൾ ആരംഭിച്ചു. ഇതിൽ നേപ്പാൾ ശ്രീലങ്കൻ പൗരന്മാരെയും ഉൾപ്പെടുത്തും' എന്ന് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ എംബസി എക്‌സിൽ പോസ്റ്റ് ചെയ്തു.ഇന്ത്യയുടെ ഈ പദ്ധതിയിൽ തങ്ങളുടെ രാജ്യത്തുള്ളവരെയും കൂടി ഉൾപ്പെടുത്തണമെന്നും അവരെയും നാട്ടിലെത്തിക്കണമെന്ന് നേപ്പാൾ, ശ്രീലങ്കൻ സർക്കാരുകൾ ആവശ്യം ഉന്നയിച്ചിരുന്നു.





തുടർന്ന് ഇന്ത്യ ഇവരുടെ ആവശ്യം അംഗീകരിക്കുകയും അവരെ നാട്ടിലെലെത്തിക്കാൻ വേണ്ട നടപടികൾ എടുക്കുകയും ചെയ്തു.ഇറാന്റെ ആണവകേന്ദ്രങ്ങൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിട്ട ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ തുടർന്ന് സംഘർഷങ്ങൾ വർധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞ ആഴ്ചയാണ് ഓപ്പറേഷൻ സിന്ധു എന്ന പേരിൽ ഇന്ത്യ ഒഴിപ്പിക്കൽ പ്രവർത്തങ്ങൾ ആരംഭിച്ചത്. 110 ഇന്ത്യൻ വിദ്യാർത്ഥികളെ അർമേനിയ, ദോഹ വഴി ഇന്ത്യ വ്യാഴായ്ച നാട്ടിൽ എത്തിച്ചിരുന്നു.



വെള്ളിയാഴ്ചയും വിജയകരമായ ഒഴിപ്പിക്കൽ നടന്നിരുന്നു. ഏകദേശം 290 ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിൽ എത്തിച്ചു. അതിൽ കുടുതലും ഇറാനിലെ മാഷാദിൽ നിന്ന് ഉള്ള വിദ്യാർഥികൾ ആയിരുന്നു. ഇറാൻ താൽക്കാലികമായി വ്യോമാതിർത്തി തുറന്നതിനെ തുടർന്ന് വിദ്യാർത്ഥികളെ വിജയകരമായി ഡൽഹിയിൽ എത്തിക്കാൻ സാധിച്ചു എന്ന് വൃത്തങ്ങൾ പറഞ്ഞു.

Find out more: