18 വർഷം ഫ്രീ വൈഫൈ കിട്ടാൻ ഈ മാതാപിതാക്കൾ ചെയ്തത് ഇങ്ങനെയാണ്. സ്വിസ് സ്റ്റാർട്ട്-അപ്പ് കമ്പനി ആയ ട്വിഫിയാണ് ഇത്തരമൊരു ഓഫർ മുന്നോട്ട് വച്ചിരിക്കുന്നത്. പക്ഷെ ഒരു നിബന്ധന മാത്രം നവജാത ശിശുവിന് കമ്പനിയുടെ പേരിടണം. അതുപോലെ തന്നെ ഇടണം എന്നില്ല. പെൺകുട്ടി ആണെങ്കിൽ ട്വിഫിയ എന്നും ആൺകുട്ടി ആണെങ്കിൽ ട്വിഫസ് എന്നും ഇട്ടാൽ മതി എന്നായിരുന്നു. 18 വർഷം ഇന്റെർനെറ്റിനായി ഒരു ചില്ലിക്കാശ് മുടക്കേണ്ട. ഇങ്ങനെ ഒരു ഓഫറുമായി ഒരു കമ്പനി നിങ്ങളെ സമീപിച്ചാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? തീർച്ചയായും എന്തെങ്കിലും ഒരു ഉടായിപ്പ് കാണും എന്ന് നിങ്ങൾക്കുറപ്പായിരിക്കും. പക്ഷെ സംഗതി സത്യമാണ്.


വൈഫൈക്ക് വേണ്ടി ആരെങ്കിലും തങ്ങളുടെ കുട്ടിക്ക് പേരിടുമോ എന്ന് ചിന്തിക്കല്ലേ. 30-ഉം 35-ഉം വയസ്സുള്ള പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മാതാപിതാക്കൾ ത്നങ്ങളുടെ നവജാത ശിശുവിന് പേരിട്ടു, ട്വിഫിയ."പേരുള്ള കുട്ടിയുടെ ബർത്ത് സർട്ടിഫിക്കറ്റ് സഹിതം കുട്ടിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയേ വേണ്ടൂ. പരിശോധനകൾക്ക് ശേഷം ട്വിഫി നിങ്ങൾക്ക് 18 വർഷം വൈഫൈ സൗജന്യമായി നൽകും" പരസ്യം വ്യക്തമാക്കുന്നു. "ട്വിഫിയ എന്ന പേരിനെപ്പറ്റി കൂടുതൽ ചിന്തിനക്കുന്തോറും ആ പേര് കൂടുതൽ വ്യത്യസ്തത നിറഞ്ഞതാണ് എങ്കിൽ തോന്നി. 



അതാണ് ആ പേര് തന്നെ കുട്ടിക്കിട്ടത്," കുട്ടിയുടെ പിതാവ് പറഞ്ഞു എന്ന് ലാഡ്‌ ബൈബിൾ റിപ്പോർട്ട് ചെയ്യുന്നു. ഭാര്യ ആദ്യം ഈ പേരിനെ എതിർത്തു എങ്കിലും പിന്നീട്‌ സമ്മതിച്ചു.അടുത്ത പതിനെട്ട് വർഷം വൈഫൈയ്ക്ക് വേണ്ടി ചിലവഴിക്കേണ്ട തുക തങ്ങൾ ട്വിഫിയയ്ക്ക് (കുട്ടി) സമ്പാദ്യമായി കരുത്താനാണ് മാതാപിതാക്കളുടെ പ്ലാൻ. ഈ പണം ഉപയോഗിച്ച് ട്വിഫിയയ്ക്ക് ഒരു കാർ വാങ്ങാൻ സാധിച്ചേക്കും എന്ന് മാത്തപ്പതാക്കൾ പ്രത്യാശിക്കുന്നു.



എന്തായാലും പറഞ്ഞു വാക്ക് പാലിക്കും എന്ന് ട്വിഫിയ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇത് അഭിമാനത്തിന്റെ പ്രശ്നം ആയതുകൊണ്ട് കമ്പനി അടച്ചുപൂട്ടി പോയാലും അടുത്ത് പതിനെട്ട് വർഷത്തെ ട്വിഫിയയുടെ കുടുംബത്തിന്റെ വൈഫൈ ചിലവ് തങ്ങൾ തന്നെ വഹിക്കും എന്ന് കമ്പനി സ്ഥാപകനും സിഇഓയുമായ ഫിലിപ്പ് ഫോട്ച് പറഞ്ഞു.ട്വിഫിയ എന്ന പേര് ബന്ധത്തെയാണ് സൂചിപ്പിക്കുന്നത് എന്നാണ് പിതാവ് അവകാശപ്പെടുന്നത്. മാത്രമല്ല ട്വിഫിയ എന്ന പേര് 'സ്വീറ്റ്' ആണെന്നും പിതാവ് ആവകാശപ്പെടുന്നു.  

మరింత సమాచారం తెలుసుకోండి: