ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വണ്ടിച്ചെക്ക് കേസില്‍ ഇടപെട്ടിട്ടില്ലെന്ന് വ്യവസായി എം.എ.യൂസഫലി. കേസില്‍ തുഷാറിന് ജാമ്യത്തുക നല്‍കി എന്നത് മാത്രമാണ് ഏക ബന്ധമെന്നും യുഎഇ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ബാഹ്യ ഇടപെടല്‍ സാധ്യമാകില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും യുസഫലിയുടെ ഓഫീസ് അറിയിച്ചു.

ചെക്കുകേസില്‍ നാട്ടിലേക്കു മടങ്ങാനുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ നീക്കത്തിന് തിരിച്ചടിയായി ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി അജ്മാന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിയിരുന്നു. യുഎഇ പൗരന്റെ ആള്‍ജാമ്യത്തില്‍ നാട്ടിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ നീക്കമാണ് കോടതി തടഞ്ഞത്.യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് ആള്‍ജാമ്യമായി കോടതിയില്‍ സമര്‍പ്പിച്ചു സ്വന്തം പാസ്‌പോര്‍ട്ട് തിരികെ വാങ്ങി നാട്ടിലേക്ക് മടങ്ങാനായിരുന്നു തുഷാറിന്റെ നീക്കം. ഇതിനായി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അജ്മാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തള്ളി.

Find out more: