ഒരു വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഒഡീഷയിലെ ബിച്ചുപാലി റെയിൽവേ സ്റ്റേഷൻ യാത്രയ്ക്കായി ദിവസവും ഉപയോഗിക്കുന്നത് രണ്ടുപേർ മാത്രം. പ്രതിദിനം 20 രൂപ മാത്രമാണ് റെയിൽവേ സ്റ്റേഷന്റെ വരുമാനമെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവർത്തകനാ ഹേമന്ദ് പാണ്ഡെ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുള്ളത്.

 

   3.5 ലക്ഷം രൂപയാണ് ഒരു മാസം റെയിൽവേ സ്റ്റേഷന്റെ നടത്തിപ്പ് ചെലവ്. നാല് ജീവനക്കാരാണ് സ്റ്റേഷനിൽ ജോലി ചെയ്യുന്നത്. സ്റ്റേഷൻ മാസ്റ്റർ, അസി സ്റ്റേഷൻ മാസ്റ്റർ, രണ്ട് ക്ലറിക്കൽ ജീവനക്കാർ എന്നിവരാണ് സ്റ്റേഷനിൽ ജോലി ചെയ്യുന്നത്.

 

 

    പുതിയ റെയിൽവേ സ്റ്റേഷന്റെ വരവ് ചിലവ് കണക്കുകൾ ആവശ്യപ്പെട്ടുള്ള അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ കണക്കുകൾ ഉള്ളത്.115 കോടി രൂപ ചെലവഴിച്ചാണ് റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചത്.

 

 

   മൂന്ന് കോച്ചുകളുള്ള രണ്ട് പാസഞ്ചർ ട്രെയിനുകളാണ് ഈ സ്റ്റേഷനിൽ നിന്നും സർവ്വീസ് നടത്തുന്നത്. പുലർച്ചെ 6.30നും ഉച്ചയ്ക്ക് 1.30നുമാണ് ഈ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനുകൾ പുറപ്പെടുന്നത്.വഡനഗർ റെയിൽവേ സ്റ്റേഷനകത്തെ ചെറിയ ചായക്കടയുടെ പഴയരൂപം നിലനിർത്തിയാകും വികസനമെന്നു കേന്ദ്രമന്ത്രി ഗാന്ധിനഗറിൽ പറഞ്ഞു.

 

    എന്നാൽ, വഡനഗർ റെയിൽവേ സ്റ്റേഷനെ വിനോദസഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കാനാണു പദ്ധതിയെന്നും ചായക്കടയുടെ മുഖം മിനുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പിന്നീടു ഡൽഹിയിൽ വ്യക്തമാക്കി.  കേന്ദ്ര സാംസ്കാരിക വകുപ്പിലെയും പുരാവസ്തുവകുപ്പിലെയും ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം മന്ത്രിക്കൊപ്പം വഡനഗർ സന്ദർശിച്ചിരുന്നു.

 

    100 കോടി രൂപയുടെ വികസന പദ്ധതിയാണു വഡനഗറിൽ നടപ്പാക്കുക.പിതാവിനൊപ്പം ചെറുപ്പത്തിൽ, റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റുനടന്നിരുന്ന കാര്യം  2014 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപു മോദി പലപ്പോഴും പരാമർശിച്ചിരുന്നു.

 

     

  പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ചെറുപ്പകാലത്തു ചായ വിറ്റ ഗുജറാത്ത് വഡനഗർ റെയിൽവേ സ്റ്റേഷനിലെ ചായക്കട വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുമെന്നു കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശർമ.

మరింత సమాచారం తెలుసుకోండి: