ഹിന്ദി അറിയാത്തവർ വിദേശികളെന്നും, അവർ രാജ്യം വിടണമെന്നും യുപി മന്ത്രി! ഹിന്ദി സംസാരിക്കാനും ആ ഭാഷയെ സ്നേഹിക്കാനും കഴിയാത്തവർ ഇന്ത്യ വിട്ട് പോകണം. അവർക്ക് മറ്റ് എവിടെ എങ്കിലും പോയി ജീവിക്കാവുന്നതാണെന്ന് യോഗി ആദിത്യനാഥ് സർക്കാരിലെ ഫിഷറീസ് വകുപ്പ് മന്ത്രി സഞ്ജയ് നിഷാദ് പറഞ്ഞു. ഹിന്ദി ഭാഷയെ സ്നേഹിക്കാത്തവർ വിദേശികളാണെന്ന് ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്.ഞങ്ങൾ പ്രാദേശിക ഭാഷകളെ ബഹുമാനിക്കുന്നു, എന്നാൽ ഈ രാജ്യം ഒന്നാണ്, ഇന്ത്യയുടെ ഭരണഘടന പറയുന്നത്, ഇന്ത്യ 'ഹിന്ദുസ്ഥാൻ' എന്നാണ്, അതായത് ഹിന്ദി സംസാരിക്കുന്നവരുടെ ഇടം.





    ഹിന്ദി സംസാരിക്കാത്തവർക്കുള്ള സ്ഥലമല്ല ഹിന്ദുസ്ഥാൻ. അവർ ഈ രാജ്യം വിട്ട് മറ്റെവിടെയെങ്കിലും പോകണം" - എന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഹിന്ദിയെ സ്നേഹിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. "നിങ്ങൾക്ക് ഹിന്ദി ഇഷ്ടമല്ലെങ്കിൽ, നിങ്ങൾ ഒരു വിദേശിയാണെന്നോ, വിദേശ ശക്തികളുമായി ബന്ധമുള്ളവരാണെന്നോ അനുമാനിക്കും.ഇപ്പോഴത്തെ പാൻ ഇന്ത്യൻ ചിത്രങ്ങൾ കണക്കിലെടുത്താൽ ഹിന്ദിയെ ദേശീയ ഭാഷയെന്ന് പറയാൻ സാധിക്കില്ലെന്ന നടൻ കിച്ച സുദീപ് നടത്തിയ പ്രസ്താവനയ്ക്കെതിരെ ബോളിവുഡ് നടൻ അജയ് ദേവ്ഗൺ രംഗത്തുവന്നതോടെയാണ് വിവാദം കൂടുതൽ ശക്തമായത്.






   ഹിന്ദി ദേശീയ ഭാഷയാണെന്ന് മറക്കരുതെന്ന് വ്യക്തമാക്കിയ അജയ് ദേവ്ഗൺ ഹിന്ദിക്ക് പ്രധാന്യം ഇല്ലെങ്കിൽ കന്നഡ ചിത്രങ്ങൾ എന്തിനാണ് ഹിന്ദിയിലേക്ക് മൊഴി മാറ്റുന്നതെന്ന് ചോദിച്ചിരുന്നു. രാജ്യത്ത് ഹിന്ദി ഭാഷാ പ്രചാരണം സംബന്ധിച്ച ചർച്ചകളും വിവാദങ്ങളും തുടരുന്നതിനിടെയാണ് യുപി മന്ത്രി വിവാദ പ്രസ്താവന നടത്തിയത്.ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 343 പ്രകാരം ഹിന്ദിയും ഇംഗ്ലീഷിനൊപ്പം ഔദ്യോഗിക ഭാഷയാണ്. എന്നാൽ ഇന്ത്യക്ക് ഒരു ദേശീയ ഭാഷയില്ല. 





  തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ നിന്ന് പ്രാദേശിക ഭാഷയുടെ പേരിൽ ഹിന്ദി ഭാഷയ്ക്കെതിരെ എതിർപ്പ് രൂക്ഷമാണ്. കിച്ച സുദീപിന് പിന്തുണ നൽകി കർണാടക മുൻ മുഖ്യമന്ത്രിമാരായ കുമാരസ്വാമിയും സിദ്ധരാമയ്യയും രംഗത്തു വന്നിരുന്നു. അജയ് ദേവ്ഗൺ നടത്തിയ പ്രസ്താവന മണ്ടത്തരമാണെന്നും ഹൈപ്പർ സ്വഭാവം സൈബർ ഇടത്തിൽ പ്രകടിപ്പിക്കരുതെന്നായിരുന്നു
കുമാരസ്വാമി അഭിപ്രായപ്പെട്ടത്.
 

Find out more: