
'രാത്രിയുടെ മറവിൽ, കടലിൽ പോയി തിരിച്ച് വരുമ്പോൾ കാത്തിരുന്ന് ആർഎസ്എസ് ക്രിമിനലുകൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് ഹരിദാസിനെ ക്രൂരമായി വെട്ടിക്കൊന്നു. കാല് വെട്ടിയെടുത്തു. 20 തവണ വെട്ടി' എന്നു പറഞ്ഞുകൊണ്ടാണ് ഷാഫി പറമ്പിലിൻറെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു കുടുംബത്തിൻറെ അത്താണി കൂടി പോയിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ഷാഫി പറമ്പിൽ കൊലപാതകത്തെയും അതിനോടുള്ള സിപിഎം നേതാക്കളുടെ പ്രതികരണത്തെയും വിമർശിക്കുന്നത്. ഒരു കുടുംബത്തിൻറെ അത്താണി കൂടി പോയിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ഷാഫി പറമ്പിൽ കൊലപാതകത്തെയും അതിനോടുള്ള സിപിഎം നേതാക്കളുടെ പ്രതികരണത്തെയും വിമർശിക്കുന്നത്.
'ആഴത്തിലുള്ള പര്സപര സഹകരണമുള്ളത് കൊണ്ടായിരിക്കും സംസ്ഥാനത്തിൻറെ മുക്കിലും മൂലയിലും ഫ്ലക്സ് ബോർഡുകൾ ഉയരാത്തത്, ഫേസ്ബുക്ക് പോസ്റ്റുകളുടെ പ്രളയം ഇല്ലാതെ ഡിവൈഎഫ്ഐ നേതാക്കന്മാർ 4 വരിയിൽ പ്രതിഷേധം അവസാനിപ്പിച്ച "മുഖ്യമന്ത്രി പറഞ്ഞത് പോലെ, പ്രകോപനമരുത് എന്ന് തന്നെ ഞങ്ങളും പറയുന്നു. ഒരു കുടുംബം കൂടി കണ്ണീർ കുടിക്കാതിരിക്കട്ടെ. പക്ഷേ പ്രകോപനം കോൺഗ്രസിനെതിരെയും, സഹകരണവും ക്ഷമയും ആർഎസ്എസിനോടുമാകുന്നു എന്നതിനെ വൈരുദ്ധ്യാത്മക പിണറായി വാദമായി കണക്കാക്കാം." എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. കൊലപാതകത്തിന് മറുപടി അക്രമമാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഷാഫി പറമ്പിൽ പറയുന്നു.
'ആഴത്തിലുള്ള പര്സപര സഹകരണമുള്ളത് കൊണ്ടായിരിക്കും സംസ്ഥാനത്തിൻറെ മുക്കിലും മൂലയിലും ഫ്ലക്സ് ബോർഡുകൾ ഉയരാത്തത്, ഫേസ്ബുക്ക് പോസ്റ്റുകളുടെ പ്രളയം ഇല്ലാതെ ഡിവൈഎഫ്ഐ നേതാക്കന്മാർ 4 വരിയിൽ പ്രതിഷേധം അവസാനിപ്പിച്ചത്. ഒരു കാവിക്കൊടിയും പറിച്ചെറിയാത്തത്, ഒരു ബിജെപി ഓഫീസിൻറെ ചുവരിലും ചില്ലിലും ഒരു കല്ല് പോലും വീഴാത്തത്, ബിജെപി നേതാക്കന്മാർ പങ്കെടുക്കുന്ന പൊതുപരിപാടികളുടെ ആയിരം കാതം അകലെ പോലും ഇടത് പ്രതിഷേധക്കാരുടെ ബഹളം ഇല്ലാത്തത്, ബിജെപി നേതാക്കന്മാരുടെ മുഖം വെച്ച ഡ്രാക്കുളവത്ക്കരണം നടക്കാത്തത്' - ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.