ഫ്ലിപ്കാർട് ബിഗ് സേവിങ് ഡേയ്സ് പ്രഘ്യപിച്ചിരിക്കുകയാണ്. വീട്ടുപകരങ്ങൾ, തുണിത്തരങ്ങൾ, ഫർണിച്ചറുകൾ, നിത്യോപയോഗ വസ്തുക്കൾ എന്നിങ്ങനെ ഏറെക്കുറെ എല്ലാ ഉത്പന്നങ്ങളും വെള്ളിയാഴ്ച ആരംഭിക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സിൽ വിലക്കുറവോടെ വാങ്ങാം. കൂട്ടത്തിൽ ധാരാളം സ്മാർട്ട്ഫോണുകൾക്കും വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എൽജിയുടെ ഡ്യുവൽ ഡിസ്പ്ലേ സ്മാർട്ട്ഫോൺ ആയ G8X ഏകദേശം 15,000 രൂപവരെ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാം. 50,000 രൂപയോളം വിലയുള്ള എൽജി G8X-ന് ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സിൽ 39,990 രൂപയാണ് വില ലിസ്റ്റ് ചെയ്തിരിക്കുന്നത്.ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സിൽ വിലക്കുറവോടെ സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയുണ്ടോ?



   എങ്കിൽ താഴെപ്പറയുന്ന ഓഫറുകൾ നിങ്ങൾക്ക് ഉപകാരപ്പെടും.ഈ കോമേഴ്‌സ് വെബ്‌സൈറ്റ് ആയ ഫ്ലിപ്പ്കാർട്ട് എല്ലാ വർഷവും നടത്താറുള്ള ബിഗ് സേവിങ് ഡേയ്സ് ഈ വർഷം സെപ്റ്റംബർ 18 മുതൽ 20 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.ഒപ്പോ A9 2020-യും 2,000 രൂപ ഡിസ്‌കൗണ്ടിൽ വാങ്ങാം. 13,990 രൂപയാണ് ഒപ്പോ A9 2020-യ്ക്ക് ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സിൽ വിലയിടുക. അതെ സമയം റെഡ്മി K20 ഫോണിന് 2000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യമുണ്ടാകും.



  ഡിസ്‌കൗണ്ടും ഫ്ലിപ്‌കാർട്ട് ഒരുക്കിയിട്ടുണ്ട്.ഒപ്പോ റെനോ 2F സ്മാർട്ട്ഫോൺ 1000 രൂപ ഡിസ്‌കൗണ്ടിൽ ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സിൽ വാങ്ങാം. 17,990 രൂപയാണ് ഒപ്പോ റെനോ 2F-ന് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.ഇപ്പോൾ 34,990 രൂപ വിലയുള്ള ഐക്യൂ 3-യുടെ 128 ജിബി പതിപ്പിന് ഓഫറിന്റെ ഭാഗമായി 3000 രൂപ ഡിസ്‌കൗണ്ടിൽ 31,990 രൂപയ്ക്ക് വാങ്ങാം.



 റിയൽമി അടുത്തിടെ ലോഞ്ച് ചെയ്ത റിയൽമി X50 പ്രോ 5G മോഡലിന് 3,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറുണ്ട്.കൂടുതൽ സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ ഉണ്ടാകുമെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും എന്നും ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കിയിട്ടുണ്ട്.മേല്പറഞ്ഞ ഓഫറുകൾ കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ ടെക്നോ സ്പാർക്ക് പവർ 2 എയറിന്റെ ആദ്യ ഓൺലൈൻ വില്പന സെപ്റ്റംബർ 20 ന് ഉച്ചയ്ക്ക് 12 മണിക്ക് (ഉച്ചയ്ക്ക്) ഫ്ലിപ്‌കാർട്ടിലൂടെയാണ് നടക്കുക.

మరింత సమాచారం తెలుసుకోండి: