തമിഴകത്ത് ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരസുന്ദരി മുന്നേറികൊണ്ടിരിക്കുന്നത്. നയന്‍സിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ നിന്നും വിജയം നേടിയിരുന്നു. ബിഗില്‍,ദര്‍ബാര്‍ തുടങ്ങിയവയാണ് നടിയുടെതായി വലിയ വിജയമായി മാറിയത്.
സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമായുളള സിനിമകളും നടി ചെയ്യുന്നുണ്ട്.നയന്‍താരയുമായി ബന്ധപ്പെട്ടുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
രജനീകാന്ത് ചിത്രം ദര്‍ബാറിലെ നായികാ വേഷത്തിനായി നയന്‍സ് വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. സൂപ്പര്‍സ്റ്റാറിന്റെ നായികയായി 20 മിനിറ്റ് മാത്രമുളള വേഷത്തിന് 5 കോടി രൂപയുടെ പ്രതിഫലമാണ് നയന്‍സിന് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ താരമൂല്യം കൂടിയ താരം കൂടിയാണ് നയന്‍താര. ദര്‍ബാറില്‍ നയന്‍താരയേക്കാള്‍ കൂടുതല്‍ രംഗങ്ങള്‍ രജനിയുടെ മകളായി എത്തിയ നിവേദ തോമസിനുണ്ടായിരുന്നു. കുറച്ചു സമയം മാത്രമാണ് ഉണ്ടായതെങ്കിലും പതിവ് പോലെ സ്‌ക്രീന്‍ പ്രസന്‍സുകൊണ്ട് ചിത്രത്തില്‍ നയന്‍സ് തിളങ്ങിയിരുന്നു.
തമിഴില്‍ നെട്രികണ്‍, മൂക്കുത്തി അമ്മന്‍ തുടങ്ങിയവയാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. നയന്‍സിന്റെ കാമുകന്‍ വിഘ്‌നേഷാണ് നടിയുടെ പുതിയ ചിത്രമായ നെട്രികണ്‍ നിര്‍മ്മിക്കുന്നത്.
click and follow Indiaherald WhatsApp channel