മോദിക്ക് നന്ദി പറഞ്ഞ് രാംദേവ്. എന്തിനാണെന്നല്ലേ? മരുന്നിൻ്റെ പേരിൽ ആയുഷ് മന്ത്രാലയവുമായി യാതൊരു പ്രശ്‌നവും നിലവിലില്ല. ക്ലിനിക്കൽ പരീക്ഷണങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മരുന്നിൻ്റെ നിർമ്മാണത്തിനും വിൽപ്പനയ്‌ക്കും സംസ്ഥാന സർക്കാർ അനുമതി നൽകി. ആയുർവേദ മരുന്നാണ് പുറത്തിറക്കിയത്. രാജ്യത്തെവിടെയും മരുന്ന് ലഭ്യമാണ്.

 

 

 

  മരുന്ന് വിൽക്കാനുള്ള അനുമതി നൽകിയ ആയുഷ് മന്ത്രാലയത്തിനും നരേന്ദ്ര മോദി സർക്കാരിനും ഞാൻ നന്ദി പറയുന്നു. പത്തിലധികം രോഗങ്ങളെക്കുറിച്ച് മൂന്ന് തലത്തിലുള്ള ഗവേഷണങ്ങൾ പതഞ്ജലി പൂർത്തിയാക്കിയെന്നും ബാബാ രാംദേവ് വ്യക്തമാക്കി.കൊവിഡ്-19ന് 100 ശതമാനം ഫലം ചെയ്യുന്ന മരുന്ന് കണ്ടുപിടിച്ചെന്ന പ്രഖ്യാപനം നടത്തിയ രാംദേവ് ദിവസങ്ങള്‍ക്കകം നിലപാട് പിൻവലിച്ചിരുന്നു. "തങ്ങള്‍ അത്തരത്തിൽ ഒരു മരുന്നും വികസിപ്പിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

 

 

 

  കൊവിഡ് മരുന്നെന്ന പേരിൽ പതഞ്ജലി വിപണിയിലെത്തിക്കുന്ന പുതിയ ഉത്പന്നത്തിനെതിരെ ഉത്തരാഖണ്ഡ് സര്‍ക്കാരടക്കം നിയമനടപടിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് കമ്പനിയുടെ ചുവടുമാറ്റം. പത്തിലധികം രോഗങ്ങളെക്കുറിച്ച് മൂന്ന് തലത്തിലുള്ള ഗവേഷണങ്ങൾ നടത്തി. കൊറോണ വൈറസിൽ ഞങ്ങൾ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയെന്നും രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, ആസ്ത്മ, ആർത്രൈറ്റിസ്, ഡെങ്കി, ചിക്കുൻ‌ഗുനിയ, പന്നിപ്പനി എന്നിവയുൾപ്പെടെ പത്തിലധികം രോഗങ്ങളെക്കുറിച്ച് മൂന്ന് തലത്തിലുള്ള ഗവേഷണം പൂർത്തിയാക്കിയെന്നും രാംദേവ് പറഞ്ഞു.

 

 

 

  രാജ്യത്ത് എവിടെയും പതഞ്ജലിയുടെ ആയുർവേദിക് മരുന്നായ കൊറോണിൻ ലഭ്യമാണെന്ന് ബാബാ രാംദേവ്. കൊറോണിൻ കിറ്റിന് യാതൊരു നിയന്ത്രണവും നിലവിലില്ല. ആയുഷ് മന്ത്രാലയത്തിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും അനുമതി ലഭിച്ചിട്ടുണ്ട്. വിശദമായ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. കൊറോണിൽ കൊവിഡിന് എതിരായ മരുന്നാണെന്ന് ഒരിടത്തും അവകാശപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

  എന്നാൽ കൊവിഡ്-19ന് 100 ശതമാനം ഫലം ചെയ്യുന്ന മരുന്ന് കണ്ടുപിടിച്ചെന്ന പ്രഖ്യാപനം വിവാദമായി ദിവസങ്ങള്‍ക്ക് ശേഷം മലക്കം മറിഞ്ഞ് ബാബാ രാംദേവിൻ്റെ പതഞ്ജലി. തങ്ങള്‍ അത്തരത്തിൽ ഒരു മരുന്നും വികസിപ്പിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ പുതിയ വാദം. കൊവിഡ് മരുന്നെന്ന പേരിൽ പതഞ്ജലി വിപണിയിലെത്തിക്കുന്ന പുതിയ ഉത്പന്നത്തിനെതിരെ ഉത്തരാഖണ്ഡ് സര്‍ക്കാരടക്കം നിയമനടപടിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് കമ്പനിയുടെ ചുവടുമാറ്റം.

మరింత సమాచారం తెలుసుకోండి: